Updated on: 4 December, 2020 11:19 PM IST

സംസ്ഥാനത്ത് കാലവർഷം ശക്തമായി തന്നെ തുടരുകയാണ്. കേരളത്തിലും ലക്ഷദ്വീപിലും പല പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിച്ചു. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

The monsoon continues to be strong in the state. Kerala and Lakshadweep received heavy rains in many areas today. The Central forecast notification  said the same weather would continue in the coming days.

കോഴിക്കോട് വടകരയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, 12 സെന്റീമീറ്റർ. തൃശൂർ ജില്ലയിലെ ഏനമാക്കൽകാസർഗോഡ് ജില്ലയിലെ കുടുലു എന്നിവിടങ്ങളിൽ എട്ട് സെന്റീമീറ്റർ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ തുടരും. ജൂൺ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലും മഴ തുടരുമെന്നാണ് റിപ്പോർട്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

ജൂൺ 14 മുതൽ ജൂൺ 18 വരെ കേരള-കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മി. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത. ജൂൺ 14 ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് മൂന്ന് മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആഡംബര ലോകത്തു നിന്നും ആനന്ദ ലോകത്തേക്ക്...

English Summary: Heavy rain in vadakara Kozhikode
Published on: 15 June 2020, 02:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now