Updated on: 10 July, 2023 12:42 PM IST
Heavy rainfall in North India, Arvind Kejriwal calls for a meeting

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴ സാധാരണ ജനജീവിതം കഷ്ടത്തിലാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും കെട്ടിടങ്ങളും മുട്ടോളം വെള്ളത്തിലാണ് നിൽക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ഹിമാചൽ പ്രദേശിൽ, തുടർച്ചയായ പെയ്യുന്ന മഴയെത്തുടർന്ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. ഇത് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തി. കനത്ത മഴ സാധാരണ ജനജീവിതത്തെ മോശമായി ബാധിച്ചു, സംസ്ഥാനത്തെ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുന്നതിനാൽ മണാലി, കുളു, കിന്നൗർ, ചമ്പ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ ചില കടകളും വാഹനങ്ങളും ഒലിച്ചുപോയി. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്‌തു, നദികളിലും തോടുകളിലും ജലനിരപ്പ് അപകടരേഖ കടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. 

കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിന് കാരണമായതിനാൽ ഗുഡ്ഗാവിലെയും ഡൽഹിയിലെയും എല്ലാ സ്‌കൂളുകൾക്കും തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങളോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഗുഡ്ഗാവ് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്‌സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടതിനെ തുടർന്ന് പ്രളയബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകൾ സ്ഥാപിച്ചു.

നഗരത്തിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും യമുനയിലെ ജലനിരപ്പ് ഉയരുന്നതും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് നിർത്തിവച്ച അമർനാഥ് യാത്ര പഞ്ജതർണി, ശേഷനാഗ് ബേസ് ക്യാമ്പുകളിൽ നിന്ന് പുനരാരംഭിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പലയിടത്തും കനത്ത മഴ വൻ വെള്ളക്കെട്ടിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമായി.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വിലക്കയറ്റം: തക്കാളിയ്ക്ക് കാവലിരിക്കാൻ ബൗൺസർമാരെ നിയമിച്ച് രാഷ്ട്രീയ പ്രവർത്തകൻ

Pic Courtesy: Pexels.com

English Summary: Heavy rainfall in North India, Arvind Kejriwal calls for a meeting
Published on: 10 July 2023, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now