Updated on: 21 August, 2023 8:14 PM IST
High-level delegation led by Parshottam Rupala will visit Norway from Aug 21-24

ന്യൂ ഡൽഹി: കേന്ദ്ര മത്സ്യബന്ധന - മൃഗസംരക്ഷണ -  ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രൂപാലയുടെയും സഹമന്ത്രി ഡോ. എൽ മുരുകന്റെയും നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം 2023 ഓഗസ്റ്റ് 21 മുതൽ 24 വരെ നോർവേ സന്ദർശിക്കും. ജോയിന്റ് സെക്രട്ടറി (സമുദ്ര മത്സ്യബന്ധനം), മത്സ്യബന്ധന വകുപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പ്രതിനിധി സംഘത്തിലുണ്ടാകും.

2010 മാർച്ചിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് മത്സ്യബന്ധനം, ജലക്കൃഷി മേഖലയിൽ ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നോർവീജിയൻ മത്സ്യബന്ധന- സമുദ്ര നയ മന്ത്രി ബിയോർനാർ സെൽനെസ് സ്കജറാൻ, നോർവേയിലെ വാണിജ്യ- വ്യവസായ- മത്സ്യബന്ധന മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റീന സിഗുർസ്‌ഡോട്ടിർ ഹാൻസെൻ,  മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി മത്സ്യബന്ധന വികസനം, വിഭവപരിപാലനം, ഗവേഷണം, നവീകരണം, വ്യാപാരം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ചു പ്രതിനിധി സംഘം ഉഭയകക്ഷി ചർച്ചകൾ നടത്തും.

2023 ഓഗസ്റ്റ് 22 മുതൽ 24 വരെ നോർവേയിലെ ട്രോൻഡ്‌ഹൈമിൽ നടക്കുന്ന ദ്വൈവാർഷിക ജലക്കൃഷി പ്രദർശനവും വ്യാപാരമേളയുമായ അക്വാ നോർ 2023ലും പ്രതിനിധി സംഘം പങ്കെടുക്കും. ജലക്കൃഷി സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയ്ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനങ്ങളിലൊന്നാണ് അക്വാ നോർ 2023. സുസ്ഥിരവും ലാഭകരവുമായ ജലക്കൃഷിക്കുള്ള ഏറ്റവും പുതിയ വികാസപരിണാമങ്ങളും പ്രതിവിധികളും പ്രദർശനത്തിലുണ്ടാകും. മത്സ്യത്തിന്റെ ആരോഗ്യം, തീറ്റ, ജനിതകശാസ്ത്രം, ഉപകരണങ്ങൾ, സംസ്കരണം, വിപണനം തുടങ്ങി മത്സ്യബന്ധനത്തിന്റെയും മത്സ്യക്കൃഷിയുടെയും വിവിധ വശങ്ങളിൽ വൈദഗ്ധ്യമുള്ള വിവിധ നോർവീജിയൻ സംരംഭങ്ങളുമായി പ്രതിനിധി സംഘം ആശയവിനിമയം നടത്തും.

മത്സ്യബന്ധന യാനങ്ങൾ, മത്സ്യബന്ധന തുറമുഖങ്ങൾ, ഹാച്ചറികൾ, കേജ് ഫാമുകൾ, സമുദ്രോൽപ്പന്ന സംസ്കരണ യൂണിറ്റുകൾ തുടങ്ങി മത്സ്യബന്ധനം, ജലക്കൃഷി അക്വാകൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട നോർവേയിലെ അത്യാധുനിക സൗകര്യങ്ങളും പ്രതിനിധി സംഘം സന്ദർശിക്കും. പ്രതിനിധി സംഘം നോർവീജിയൻ അനുഭവത്തിൽ നിന്ന് പഠിക്കുകയും ഈ മേഖലകളിലെ സഹകരണത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതകൾ ആരായുകയും ചെയ്യും.

പ്രതിനിധി സംഘം നോർവേയിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും മത്സ്യബന്ധന മേഖലയിൽ ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭങ്ങളെയും നേട്ടങ്ങളെയും കുറിച്ച് അവരെ അറിയിക്കുകയും അവരുടെ നിർദേശങ്ങളും പ്രതികരണങ്ങളും തേടുകയും ചെയ്യും.

മത്സ്യബന്ധന മേഖലയിൽ ഇന്ത്യയും നോർവേയും തമ്മിലുള്ള പരസ്പരധാരണയും ഉഭയകക്ഷി സഹകരണവും വർധിപ്പിക്കാനും ഭാവിയിൽ പങ്കാളിത്തത്തിലൂടെ ഗണ്യമായ വികസനത്തിന് വഴിയൊരുക്കാനും ഈ സന്ദർശനം സഹായിക്കുമെന്നാണു പ്രതീക്ഷ.

English Summary: High-level delegation led by Parshottam Rupala will visit Norway from Aug 21-24
Published on: 21 August 2023, 07:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now