1. News

2 ലക്ഷം കാർഷിക വായ്പാ സംഘങ്ങളും, ക്ഷീര- മത്സ്യ സഹകരണ സംഘങ്ങളും സ്ഥാപിക്കും: കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ

രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (PACS) ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

Raveena M Prakash
The Center has approved for 2 Lakh agricultural credit societies, Fishery- Dairy cooperative societies
The Center has approved for 2 Lakh agricultural credit societies, Fishery- Dairy cooperative societies

രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (Primary Agricultural Credit Societies) ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ, രാജ്യത്തുടനീളമുള്ള 99,000 പിഎസിഎസുകളിൽ 63,000 ഫങ്ഷണൽ പിഎസിഎസുകളുണ്ട്. പിഎസിഎസ് ഇല്ലാത്ത 1.6 ലക്ഷം പഞ്ചായത്തുകളും ക്ഷീര സഹകരണ സംഘങ്ങളില്ലാത്ത 2 ലക്ഷത്തോളം പഞ്ചായത്തുകളും ഇപ്പോഴും ഇന്ത്യയിലുണ്ട്.

ഓരോ പഞ്ചായത്തിലും പ്രവർത്തനക്ഷമമായ പിഎസിഎസുകൾ സ്ഥാപിക്കുന്നതിനും, അതുപോലെ ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും പ്രവർത്തനക്ഷമമായ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനും, ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമത്തിലും, വലിയ ജലാശയങ്ങളുള്ള പഞ്ചായത്ത്/ഗ്രാമത്തിലും പ്രായോഗിക മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിക്ക് സഹകരണ മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്, എന്ന് കേന്ദ്ര മന്ത്രാലയം പറഞ്ഞു.

തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം കാർഷിക വായ്പാ സംഘങ്ങളും/ഡയറി/മത്സ്യബന്ധന സഹകരണസംഘങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ നടത്തിപ്പിനായുള്ള കർമ്മപദ്ധതി നബാർഡും നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡും (NDDB) നാഷണൽ ഫിഷറി ഡെവലപ്‌മെന്റ് ബോർഡും (NFDB) തയ്യാറാക്കുമെന്ന് ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

കർഷക അംഗങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനും, വരുമാനം വർധിപ്പിക്കുന്നതിനും ഗ്രാമതലത്തിൽ തന്നെ വായ്പാ സൗകര്യങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതിനും ആവശ്യമായ മുന്നാക്ക-പിന്നോക്ക ബന്ധങ്ങൾ നൽകുന്നതിന് മന്ത്രിസഭാ തീരുമാനം സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: PMFAI: 17-മത് അന്താരാഷ്ട്ര വിള-ശാസ്ത്ര സമ്മേളനവും പ്രദർശനവും ദുബായിൽ ആരംഭിച്ചു

English Summary: The Center has approved for 2 Lakh agricultural credit societies, Fishery- Dairy cooperative societies

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters