Updated on: 4 December, 2020 11:18 PM IST
കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിലെ ഇപ്പോഴത്തെ ലോക്ക് ഡൗൺ കാലയളവിൽ നാം വീട്ടിൽ ആയിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ   കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ കേരള ജൈവവൈവിധ്യ മ്യൂസിയം നടപ്പിലാക്കി വരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി  ഫോട്ടോ ഇൻ വെൻ്ററികൾ ക്ഷണിക്കുന്നു . നമ്മുടെ വീടിനകത്തും വീടിനോടു ചേർന്നുമുള്ള  സസ്യജന്തുജാല വൈവിധ്യത്തെ ആസ്പദമാക്കിയുള്ള ഫോട്ടോകൾ എടുത്ത്, വീട്ടിലുള്ള മുതിർന്നവരെ കാണിച്ചു അതുമായി ബന്ധപ്പെട്ട അറിവുകൾ ഉൾപ്പെടുത്തി അയയ്ക്കാവുന്നതാണ്.     
കേരള സംസ്ഥാന ആരോഗ്യ വകുപ്പിൻ്റേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും സുരക്ഷാ മാനദണ്ഡങ്ങൾ ഈ സമയം പാലിച്ചിരിക്കേണ്ടതാണ്.
       വിവിധ തരം സസ്യങ്ങളും ജന്തുക്കളും നമ്മുടെ വീടുകളിൽ ജീവിക്കുന്നു. വീടിൻ്റെ ചുമരിലെ ചിലന്തികൾ, പല്ലികൾ,  നിശാശലഭങ്ങൾ, ഈയലുകൾ, ഉറുമ്പുകൾ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. വീടിനോടു ചേർന്നുമുള്ള ജൈവവൈവിധ്യം വളരെ സമ്പന്നമാണ്. സസ്യങ്ങളിൽ - മരങ്ങൾ, കുറ്റിച്ചെടികൾ ,വള്ളിച്ചെടികൾ, പായലുകൾ, മരങ്ങളിൽ കാണുന്ന പന്നൽ ചെടികൾ ,ഓർക്കിഡുകൾ എന്നിവയും ; ജന്തുക്കളിൽ - ഈച്ച, വണ്ട്, ചിത്രശലഭങ്ങൾ, തുമ്പികൾ,അട്ട,ഉറുമ്പ്, പുൽച്ചാടികൾ, അരണ, പക്ഷികൾ, കീരി എന്നിവയും ഇതിന് ഉദാഹരണങ്ങളാണ്.
 
"Homestead Biodiversity" യെ കുറിച്ചുള്ള പഠനം വളരെ കുറവായതിനാൽ ഇവയുടെ വിവരശേഖരണത്തിൻ്റെ അപൂർവ്വമായ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇതിനായി കൂടുതൽ ജൈവവൈവിധ്യത്തെ കണ്ടെത്തി അവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോകൾ അയയ്ക്കാവുന്നതാണ് . പ്രസ്തുത ഫോട്ടോകളിലുള്ള 
ജൈവ വൈവിധ്യത്തിൻ്റെ മികവ്  പരിശോധിച്ച് ഓരോ ജില്ലയിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ  ലഭിക്കുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നതാണ് .
കൂടാതെ ഈ വിവരങ്ങൾ  അതാത്  ബി.എം.സി.യുടെ ( ഗ്രാമപഞ്ചായത്ത്, നഗരസഭ, മുനിസിപ്പൽ കോർപ്പറേഷൻ)  ജൈവവൈവിധ്യ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതാണ്. 
 
നിബന്ധനകൾ
1. ഫോട്ടോകൾ വീടിനകത്തും വീടിനോടു ചേർന്നുമുള്ളതായിരിക്കണം
2. ഫോട്ടോ അയയ്ക്കുന്ന വ്യക്തിയുടെ പേര്, മേൽവിലാസം, തൊഴിൽ, ഫോൺ നമ്പർ, പഞ്ചായത്ത്, ജില്ല, ഫോട്ടോയെ കുറിച്ചുള്ള ചെറിയ വിവരണം എന്നിവ  ksbbentries2020@gmail.com  എന്ന ഇമെയിൽ അഡ്രസിൽ അയയ്ക്കേണ്ടതാണ്.  
3.സസ്യ  ജൈവവൈവിധ്യം, ജന്തു ജൈവ വൈവിധ്യം എന്നിവ  സംബന്ധിച്ച ഫോട്ടോകൾ വെവ്വേറെ മെയിലുകളായി അയയ്ക്കേണ്ടതാണ്.
4. ഫോട്ടോകൾ അയയ്ക്കേണ്ട അവസാന തീയതി 2020 മെയ് 15.
5. കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിനായി കേരള സംസ്ഥാന ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിർബന്ധമായും പാലിക്കേണ്ടതാണ്.
 
കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
 
" Stay Home Stay Safe "
 
                    ചെയർമാൻ
  കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്
websitle: www.keralabiodiversity.org
email - ksbbentries2020 @gmail.com
 
English Summary: "Homestead Biodiversity- photo inventory"
Published on: 06 May 2020, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now