Updated on: 4 December, 2020 11:19 PM IST
photo-courtesy- facebook.com

COVID- 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോട്ടല്‍, ബേക്കറി, തട്ടുകട എന്നിവ നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് Food Safety Commissioner അറിയിച്ചു.പനി, ചുമ, ജലദോഷം(Fever,Cough,Cold) എന്നിവയുള്ള ജീവനക്കാരെ യാതൊരു കാരണവശാലും ജോലിചെയ്യാന്‍ അനുവദിക്കരുത്. സ്ഥാപനത്തിന്റെ ഉടമ ജീവനക്കാര്‍ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തണം. ആഹാരം പാകം ചെയ്യുന്നവര്‍ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് mask,gloves എന്നിവ ധരിക്കണം. വള, മോതിരം എന്നിവ ഒഴിവാക്കണം. ജോലിക്ക് കയറുമ്പോള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം കഴുകുകണം. വെളിയില്‍ ഉപയോഗിക്കുന്ന ചെരുപ്പ് സ്ഥാപനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഓരോ ഓര്‍ഡര്‍ ലഭിച്ചു കഴിയുമ്പോഴും പാചകം ചെയ്യുന്നതിനു മുമ്പ് കൈകള്‍ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജീവനക്കാര്‍ പാചകം തീരുന്നതുവരെ മാസ്‌ക്കില്‍ തൊടുകയോ താഴ്ത്തി ഇടുകയോ ചെയ്യരുത്. മറ്റ് പ്രതലങ്ങളിലും സ്പര്‍ശിക്കരുത്. നോട്ട്, Mobile phone ഇവ കൈകാര്യം ചെയ്യരുത്. സ്ഥാപനത്തിലെ Cleaning works പാകം ചെയ്യുന്നവരെ ഏല്പിക്കരുത്.

photo courtesy- therail.media

ഉച്ചയ്ക്ക് ആഹാരം കഴിച്ചതിനു ശേഷം കൈ സോപ്പിട്ട് കഴുകിയതിന് ശേഷമേ അകത്ത് പ്രവേശിക്കാവൂ. ആഹാരം പാകം ചെയ്യുവാനും കൈകാര്യം ചെയ്യുവാനും കൂടതല്‍ പേരെ അനുവദിക്കരുത്. സ്ഥാപനത്തിലെ Counter tops, മേശകള്‍, തറ തുടങ്ങിയവ സോപ്പ് വെള്ളം അല്ലെങ്കില്‍ lotion ഉപോഗിച്ച് വൃത്തിയാക്കണം. Door,handles എന്നിവയും സോപ്പ് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. തട്ടുകളില്‍ വില്‍പ്പനയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ കണ്ണാടി പെട്ടികളില്‍ സൂക്ഷിക്കുകയും ആവശ്യമനുസരിച്ച് ഉപഭോക്താവിന് forceps ഉപയോഗിച്ചോ, ഗ്ലൗസ് ധരിച്ച കൈകൊണ്ടോ എടുത്തു നല്‍കണം. ഈ forceps and gloves അലക്ഷ്യമായി ഇടാന്‍ പാടില്ല. അവ വൃത്തിയുള്ള പാത്രത്തില്‍ അടച്ചു സൂക്ഷിക്കണം. പാത്രങ്ങളില്‍ നിന്ന് ആഹാരസാധനങ്ങള്‍ കൈയിട്ട് എടുക്കാന്‍ ആളുകളെ അനുവദിക്കരുത്. കഴുകി ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌ക്ക് ഉപയോഗിക്കണം.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയത് വീടുകളില്‍ പാഴ്സല്‍(parcel) എത്തിക്കുന്നവര്‍ ആഹാര പായ്ക്കറ്റ് കൈയില്‍ എടുക്കുന്നതിന് മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈവൃത്തിയാക്കണം. മാസ്‌ക് ധരിക്കണം. ഓരോ ഓര്‍ഡറും നല്‍കി കഴിഞ്ഞ് കൈ സാനിറ്റൈസര്‍ കൊണ്ട് വൃത്തിയാക്കണം. നോട്ട് കൈയില്‍ വാങ്ങാതെ ഓണ്‍ലൈന്‍ പെയ്മെന്റ് പ്രോത്സാഹിപ്പിക്കണം. ഗ്ലൗസ്, മാസ്‌ക്ക് എന്നിവ ആറു മണിക്കൂറിലധികം ഉപയോഗിക്കരുത്. ഹോം ഡെലിവറി(home delivery) നടത്തുന്നവര്‍ calling bell .gate door എന്നിവ സ്പര്‍ശിച്ചാല്‍ ഉടന്‍തന്നെ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.

Lock down സമയത്ത് തട്ടുകടകളില്‍ ചായ, നാരങ്ങാവെള്ളം, ജ്യൂസ് എന്നിവ നല്‍കാന്‍ പാടില്ല. പാഴ്സല്‍ മാത്രം നല്‍കാം. Super markets ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അഞ്ച് ആളുകളില്‍ കൂടുതല്‍ പ്രവേശിപ്പിക്കരുത്. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തില്‍ sanitizer സൂക്ഷിക്കേണ്ടതും അവ ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ fine ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ബോധ്യപ്പെട്ടാല്‍ 18004251125, 0474-2766950 എന്നീ നമ്പരുകളില്‍ അറിയിക്കാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെളിച്ചെണ്ണ(coconut oil) ചില്ലറ വില്‍പ്പന പാടില്ല

English Summary: Hotel,Bakery,Open eateries should take extra care
Published on: 22 May 2020, 11:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now