Updated on: 4 December, 2020 11:19 PM IST

1KG ട്രിക്കോഡെര്മ 100 KG ആക്കുന്ന വഴി

ആവശ്യമായ സാധനങ്ങൾ..

ട്രിക്കോഡെര്മ - 1KG

ചാണകം - 90 KG

വേപ്പിൻ പിണ്ണാക്ക് - 10 KG

ഈ അനുപാതത്തിൽ (9:1:0.1) നിങ്ങൾക് നിങ്ങളുടെ ആവശ്യാനുസരണം മേൽ പറഞ്ഞ സാധനങ്ങളുടെ അളവുകൾ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം..

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ഈ കൂട്ട് ഒരിക്കലും സിമന്റ് തറയിലോ പ്ളാസ്റ്റിക് ഷീറ്റിലോ ഇട്ടു ഉണ്ടാകരുത്. കാരണം.. അങ്ങനെ ചെയ്താൽ ചൂട് കൂടുകയും ട്രിക്കോഡെര്മ നശിച്ചു പോവുകയും ചെയ്യും.പിന്നെ.. ഇവിടെ ചെയ്യും?? ഒന്നുകിൽ മണ്ണിൽ.. അല്ലെങ്കിൽ ചണചാക്കിൽ ഒന്നും കിട്ടിയില്ലെങ്കിൽ ന്യൂസ്പേപ്പറിൽ..
  2. നനവ്‌ നിലനിർത്തണം.. ( അധികം ആയാലും ദോഷം.. തീരെ ഇല്ലെങ്കിലും ദോഷം) .. അപ്പൊ എത്രയാ എന്നല്ലേ.. പറയാം.. പുട്ടുപൊടി പരുവത്തിൽ നനവ് വേണം.. എന്നുവെച്ചാൽ.. കയ്യിൽ എടുത്ത് മുഷ്ടി ചുരുട്ടി പിടിച്ചാൽ ഉരുള ആകണം.. എന്നാല്ലോ ഒരു ആ ഉരുളക്ക് ഒരു കോട്ട് കൊടുത്താൽ അത് പോടി ആവുകയും വേണം.. ഇപ്പോ മനസ്സിലായല്ലോ... ലെ..
  3. തണലത്ത് ... എന്നാൽ വായു സഞ്ചാരമുള്ളിടത് വേണം ഇവരെ കൂട്ടി യോചിപ്പിക്കാൻ..
  4. ഉപയോഗിക്കുന്ന ട്രിക്കോഡെര്മ നല്ലത് ആണ് ന് ഉറപ്പ് വരുത്തണം.. ഇല്ലെങ്കിൽ ഫുൾ റിസൾട്ട് കിട്ടില്ല...

എങ്ങനെ ചെയ്യണം??

90 Kg ചാണകവും 10 kg വെപ്പിന്പിണ്ണാക്കും 1kg ട്രിക്കോഡെര്മ യും നന്നായി കൂട്ടി കലർത്തി പുട്ട്പൊടി പരുവത്തിൽ നനച്ചു ചണ ചാക്ക് കൊണ്ട് മൂടി ഇടുക.. ദിവസവും ഒരു നേരം ചാക്കിന്റെ മുകളിൽ കൂടെ വെള്ളം "തളിച്ചു" കൊടുക്കുക..

ഈ മിക്സ് 7 ദിവസത്തിന് ശേഷം തുറന്ന് ( ഇപ്പോ ഒരു ചെറിയ പച്ച കളർ അവിടേം ഇവിടേം ആയ് കാണും) വീണ്ടും നന്നായി യോചിപ്പിക്കുക.. നനവ് കുറവാണെങ്കിൽ (പുട്ടുപൊടി പരുവം അല്ലെങ്കിൽ) മാത്രം നനക്കുക..

14 ആമത് ദിവസം.. നിങ്ങൾ തുറക്കുമ്പോൾ ആകെ പച്ച മയം ( ബ്രഡ് പൂത്ത പോലെ) ആയിരിക്കും... ഇപ്പൊ നിങ്ങളുടെ കയ്യിൽ 100 kg trichoderma enriched ചാണകം ആണ് ഉള്ളത്..

ഇത് ആവശ്യാനുസരണം എല്ലാ വിളകൾക്കും ഇട്ടു കൊടുക്കാം.. ചെടികളിൽ അതിന്റെ മാറ്റം 1-2 ആഴ്ചക്കകം പ്രത്യക്ഷത്തിൽ നിങ്ങൾക് കണ്ടു മനസ്സിലാക്കാം..

Nb.. ഇതേ method ഉപയോഗിച്ച് ട്രിക്കോഡെര്മ ക്ക് പകരം pseudomonas ഉം നിങ്ങൾക്ക് ഉണ്ടാക്കാം... എന്നാൽ മനസ്സിലാക്കേണ്ട ഒരു വസ്തുത എന്താന്നു വെച്ചാൽ.. trichoderma ക്ക് മണ്ണിലൂടെയും pseudomonas ന് ഇലകളിലൂടെയും വിഹരിക്കാൻ ആണ് കൂടുതൽ ഇഷ്ടം..

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിങ്ങൾക്ക് ഒരു ഡയറി ഫാമും ഹൈ ടെക് ആട് ഫാമും തുടങ്ങുവാൻ കേന്ദ്രസർക്കാർ നിങ്ങളെ സഹായിക്കും

English Summary: How to convert 1 kilo trycoderma to 100 kilo
Published on: 24 May 2020, 09:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now