1. News

10 മൃഗ യൂണിറ്റിന് 7 ലക്ഷം രൂപ വായ്പ, 33% സബ്സിഡി

നിങ്ങൾക്ക് ഒരു ഡയറി ഫാമും ഹൈ ടെക് ആട് ഫാമും തുടങ്ങുവാൻ കേന്ദ്രസർക്കാർ നിങ്ങളെ സഹായിക്കും കേരളത്തിൽ പാലിന്റെ ലഭ്യത കുറവാണ്. മലയാളികൾ പാലിനു വേണ്ടി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കഠിനാധ്വാനത്തിന് തയ്യാറാണെങ്കിൽ സമശീതോഷ്ണ കാലാവസ്ഥയുള്ള കേരളത്തിൽ ഡയറി ഫാമും, ആട് ഫാമും തുടങ്ങി വിജയിപ്പിക്കുവാൻ സാധിക്കും.

Arun T

കേരളത്തിൽ പാലിന്റെ ലഭ്യത കുറവാണ്. മലയാളികൾ പാലിനു വേണ്ടി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കഠിനാധ്വാനത്തിന് തയ്യാറാണെങ്കിൽ സമശീതോഷ്ണ കാലാവസ്ഥയുള്ള കേരളത്തിൽ ഡയറി ഫാമും, ആട് ഫാമും തുടങ്ങി വിജയിപ്പിക്കുവാൻ സാധിക്കും.

മലയാളികൾക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും സർക്കാരുകൾ പ്രഖ്യാപിക്കുന്ന പദ്ധതികൾ കണ്ടുപിടിച്ചു സംരംഭങ്ങൾ തുടങ്ങുവാൻ താല്പര്യം കുറവാണ്. ഉത്തരേന്ത്യക്കാർ ക്ക് വിദ്യാഭ്യാസം ഇല്ലെങ്കിലും സർക്കാർ പദ്ധതികൾ എല്ലാം തന്നെ അവർ കൈവശപ്പെടുത്തും. നമ്മളും മാറണം.

  • ഡയറി ഫാമിനു 7 ലക്ഷം രൂപയും (ആടിന് 5 ലക്ഷം രൂപയും ) ലോൺ ലഭിക്കും. 25% സബ്‌സിഡി ലഭിക്കുന്നതായിരിക്കും. സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും 33% സബ്സിഡി ലഭ്യമാണ്.

ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം രാജ്യത്ത് പാൽ ഉൽപാദനം വർദ്ധിപ്പിക്കുകയുമാണ് ഡയറി സംരംഭക വികസന പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, അപേക്ഷ സർക്കാർ അംഗീകരിച്ചാലുടൻ രണ്ട് ദിവസത്തിനകം വ്യക്തിക്ക് സബ്സിഡിയും നൽകും.

ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?

  • കർഷകർ
  • വ്യക്തിഗത സംരംഭകർ
  • ഓർഗനൈസേഷനുകളും സ്ഥാപനങ്ങളും
  • എൻജിഒകൾ
  • സ്വാശ്രയ ഗ്രൂപ്പുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, പാൽ യൂണിയനുകൾ, പാൽ ഫെഡറേഷനുകൾ തുടങ്ങിയവ.

ക്ഷീര സംരംഭക വികസന പദ്ധതി സഹായത്തിന്റെ രീതി

  • ഈ പദ്ധതി പ്രകാരം ഒരാൾക്ക് 10 മൃഗ യൂണിറ്റിന് 7 ലക്ഷം രൂപ വായ്പ ലഭിക്കും.
  • പശുക്കിടാവിനെ വളർത്തുന്നതിന് - ഇരുപത് പശുക്കിടാക്കളുടെ യൂണിറ്റിന് 9 ലക്ഷം രൂപ.
  • പാൽ കറക്കുന്ന യന്ത്രങ്ങളോ മിൽടെസ്റ്ററുകളോ ബൾക്ക് പാൽ കൂളിംഗ് യൂണിറ്റുകളോ വാങ്ങുന്നതിന് (5000 ലിറ്റർ ശേഷി വരെ) - 20 ലക്ഷം രൂപ.
  • തദ്ദേശീയ പാൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിന് പാൽ സംസ്കരണ ഉപകരണങ്ങൾ വാങ്ങുന്നതിന് - 13.20 ലക്ഷം രൂപ.

സ്കീമിന് കീഴിലുള്ള വായ്പ നൽകുന്ന സ്ഥാപനങ്ങൾ

  • കൊമേഴ്സ്യൽ ബാങ്കുകൾ
  • പ്രാദേശിക ബാങ്ക്
  • സംസ്ഥാന സഹകരണ ബാങ്ക്
  • സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്
  • നബാർഡിൽ നിന്ന് റീഫിനാൻസ് ചെയ്യാൻ അർഹതയുള്ള മറ്റ് സ്ഥാപനങ്ങൾ

വായ്പയ്ക്ക് ആവശ്യമായ രേഖകൾ

  • വായ്പ ഒരു ലക്ഷത്തിന് മുകളിലാണെങ്കിൽ, കടം വാങ്ങുന്നയാൾ തന്റെ ഭൂമിയുമായി ബന്ധപ്പെട്ട ചില പേപ്പറുകൾ പണയംവയ്ക്കേണ്ടിവരും.
  • ജാതി സർട്ടിഫിക്കറ്റ്
  • തിരിച്ചറിയൽ രേഖ
  • പ്രോജക്റ്റ് ബിസിനസ് പ്ലാനിന്റെ പകർപ്പ്

പദ്ധതിയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ

ഒരു വ്യക്തി മൊത്തം പദ്ധതി ചെലവിന്റെ 10 ശതമാനമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. ഇതുകൂടാതെ, ഏതെങ്കിലും കാരണത്താൽ 9 മാസത്തിന് മുമ്പ് പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ, പ്രോജക്ട് ഉടമയ്ക്ക് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ, ഈ സ്കീമിന് കീഴിൽ നൽകുന്ന സബ്സിഡി ഒരു ബാക്ക് എൻഡ് സബ്സിഡിയായിരിക്കും.

2020 ബജറ്റ് പ്രകാരം ഇന്ത്യ ഗവൺമെടിന്റെയും മറ്റു വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചത്. ഇത് ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്.

കൃത്യമായ പ്രോജക്ട് റിപ്പോർട്ട് അടിസ്ഥാനത്തിൽ ബാങ്കുകൾ ലോൺ തരേണ്ടതാണ്.

പശുവളർത്തലിൽ മുൻപരിചയം ഇല്ലെങ്കിൽ ഈ സംരംഭത്തിന് മുന്നിട്ടിറങ്ങേണ്ടതില്ല .

കൃത്യമായി തിരിച്ചടയ്ക്കാൻ തയ്യാറാവുന്ന സംരംഭകർക്ക്   ലോൺ കൊടുക്കണമെന്ന് നബാർഡ് ബാങ്കുകൾക്ക്  കൃത്യമായ നിർദേശം കൊടുത്തിട്ടുണ്ട്.

പ്രൊജക്റ്റിന്റെ  മുകളിൽ ലോൺ തന്നില്ലെങ്കിൽ ബാങ്കുകൾക്ക് എതിരായി പരാതി നബാർഡ്നെയും റിസർവ് ബാങ്കിനും അറിയിക്കാവുന്നതാണ്. നടപടി ഉണ്ടാവുമെന്ന് ഉറപ്പ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 80% വരെ സബ്‌സിഡിയോടുകൂടി കാർഷികയന്ത്രങ്ങളും കാർഷിക ഉപകരണങ്ങളും വാങ്ങാം.

English Summary: Centre assistance for starting dairy farm with 33 percent subsidy

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds