ആരോഗ്യ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഇന്ത്യ ഒരുങ്ങുന്നു. അതിനായി ഏകീകൃത ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യ. ഈ പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡികാർഡ് ലഭിക്കും. രോഗികളുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ വിവരങ്ങളും ഹെൽത്ത് ഐഡികാർഡിൽ ലഭ്യമായിരിക്കും എന്നതാണ് പ്രത്യേകത. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ രെജിസ്ട്രേഷൻ ആരംഭിച്ചു. 2020 ഓഗസ്റ്റ് 15ന് 6 കേന്ദ്രഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ആണ് രാജ്യമെമ്പാടും വർധിപ്പിച്ചത്.
14 അക്ക നമ്പറും പി.എച്.ആർ (പേർസണൽ ഹെൽത്ത് റെക്കോർഡ്‌സ്) വിവരങ്ങളുമാണ് ലഭിക്കുക. വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഇതുവഴി സാർവത്രിക ആരോഗ്യപരിരക്ഷ, ചികിത്സ ധന സഹായങ്ങൾ, എന്നിവ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയും എന്നാണ് വിലയിരുത്തൽ.
എങ്ങനെ രജിസ്റ്റർ ചെയ്യാം ?
ഹെൽത്ത് ഐഡി വെബ് പോർട്ടലിൽ പോയി സ്വയം രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എബിഡിഎം ഹെൽത്ത് റെക്കോർഡ് ആപ്പ് ഡൗൺലോഡ്ചെയ്തോ ഐഡി രജിസ്റ്റർ ചെയ്യാം.
മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ തുടങ്ങിയവ ഉപയോഗിച്ച് ഗുണഭോക്താവിന് ആരോഗ്യ വിവരങ്ങൾ https://healthid.ndhm.gov.in/ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം
Health ID സെക്ഷനിലെ Create Health ID Now വില്‍ ക്ലിക്ക് ചെയ്യുക.
ആധാർ അല്ലെങ്കിൽ (നല്കാൻ താല്പര്യം ഇല്ലെങ്കിൽ) താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത് മൊബൈൽ നമ്പർ വഴിയും രജിസ്റ്റർ ചെയ്യാം
പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം. ചിത്രവും അപ്‌ലോഡ് ചെയ്യാം.
ആധാർ കാർഡ് ഉപയോഗിച്ചാണ് ഡിജിറ്റൽ ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യുന്നത് എങ്കിൽ ആദ്യ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകണം.
ഇതോടെ രജിസ്ട്രേഷൻ പൂർത്തിയാകുന്നു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ വെര്‍ച്വല്‍ ഹെല്‍ത്ത് ഐഡി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
നിലവിൽ ആധാർ അടിസ്ഥാനമാക്കിയുള്ള രെജിട്രേഷൻ ആണ് ഉള്ളത് താമസിക്കാതെ പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യാനുള്ള സംവിധാനം ആരംഭിക്കും എന്നാണ് അറിയിപ്പ്.
പാസ്‍വേഡ് മറന്നു പോയാൽ ?
മൊബൈല്‍ ഒടിപി, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് പുതിയ പാസ് വേഡ് നിർമിക്കാം.
രോഗി ഏത് ഡോക്ടറേ ആണ് കണ്ടത് ഏതു മരുന്നാണ് കഴിക്കുന്നത് എന്തൊക്കെ പരിശോധനകൾ നടത്തി രോഗനിർണയം എന്നിങ്ങനെ ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവെക്കുന്നു. ഏതെങ്കിലും കാരണവശാൽ നിങ്ങൾക്ക് രേഖകൾ നഷ്ടപ്പെടുകയാണെങ്കിൽ ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂർണമായും ഹെൽത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികളും ക്ലിനിക്കുകളും ഫാർമസികൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക് പോയാണ് ഇതിന്റെ പ്രവർത്തനം ലഭ്യമാക്കുന്നത്.
എൻഡിഎച്ച്എമ്മിന് കീഴിലുള്ള ഹെൽത്ത് ഐഡി സൗജന്യമാണ് എന്ന മാത്രമല്ല ഒരു വ്യക്തിയുടെ താൽപര്യപ്രകാരം മാത്രമായിരിക്കും ഇത് ചെയ്യുക.
പരാതികൾക്ക്: ndhm@nha.gov.in ടോൾഫ്രീ നമ്പർ: 1800-11-4477/14477 എന്ന നമ്പറിൽ ബന്ധപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ
ഇപ്പോൾ രജിസ്റ്റർ ചെയ്യൂ,ആയുഷ്മാൻ ഭാരത് യോജന കാർഡ് സൗജന്യമായി നേടൂ