1. News

ഇപ്പോൾ രജിസ്റ്റർ ചെയ്യൂ,ആയുഷ്മാൻ ഭാരത് യോജന കാർഡ് സൗജന്യമായി നേടൂ

ഈ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. ഇതുവരെ 1.63 കോടി ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം ചികിത്സ നല്‍കിയിട്ടുണ്ട്.

K B Bainda
നേരത്തെ 30 രൂപ ഈടാക്കിയിരുന്നു.
നേരത്തെ 30 രൂപ ഈടാക്കിയിരുന്നു.

ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് യോജന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോകുന്നവർക്ക് പുതിയ ഓഫറുമായി കേന്ദ്ര സർക്കാർ. ഇപ്പോൾ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോകുന്നവർക്ക് ആയുഷ്മാന്‍ ഭാരത് യോജന കാര്‍ഡ് സൗജന്യമായിരിക്കും. നേരത്തെ 30 രൂപ ഈടാക്കിയിരുന്നു.

ആയുഷ്മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇതുവരെ യോഗ്യതാ കാര്‍ഡിനായി കോമണ്‍ സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെണമായിരുന്നു. ഗ്രാമീണ തലത്തിലുള്ള ഓപ്പറേറ്റര്‍ക്ക് 30 രൂപ നല്‍കിയാണ് കാര്‍ഡ് വാങ്ങിയിരുന്നത്.

ഇപ്പോള്‍ പുതിയ സംവിധാനത്തിന് കീഴില്‍ ആദ്യമായി കാര്‍ഡ് എടുക്കുന്നവര്‍ക്ക് സൗജന്യമാണ്. പക്ഷേ ഗുണഭോക്താവ് ഡൂപ്ലികേറ്റ് കാര്‍ഡിനോ അല്ലെങ്കില്‍ കാര്‍ഡിന്റെ റീപ്രിന്റിനോ വേണമെങ്കില്‍ 15 രൂപ നല്‍കണം. ഈ കാര്‍ഡുകള്‍ ബയോമെട്രിക് പരിശോധനയ്ക്ക് ശേഷമായിരിക്കും ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നIt is now free for first time card holders under the new system. But the beneficiary has to pay Rs 15 for a duplicate card or a reprint of the card. These cards will be issued to the beneficiaries after biometric verificationത്.


ആയുഷ്മാന്‍ ഭാരത് യോജന മോദി സര്‍ക്കാര്‍ 2017ല്‍ ആരംഭിച്ചതാണ്. ഈ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.

ഇതുവരെ 1.63 കോടി ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം ചികിത്സ നല്‍കിയിട്ടുണ്ട്.

ആയുഷ്മാന്‍ കാര്‍ഡിന്റെ ഗുണഭോക്താക്കള്‍ക്ക് ഏത് സ്വകാര്യ ആശുപത്രിയിലും ആവശ്യാനുസരണം ചികിത്സ നേടാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

English Summary: Register now and get Ayushman Bharat Yojana card for free

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds