ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 276 വിവിധ തസ്തികകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.hindustanpetroleum.com സന്ദർശിക്കുക. HPCL റിക്രൂട്ട്‌മെന്റ് 2023-ന് വേണ്ടിയുള്ള അപേക്ഷാ ഫോം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ വിശദാംശങ്ങളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: CMFRI - ൽ യങ് പ്രൊഫഷണൽ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ എന്നീ തസ്‌തികകളിൽ ഒഴിവുകൾ
അവസാന തിയതി
HPCL റിക്രൂട്ട്‌മെന്റ് 2023-നുള്ള ഓൺലൈൻ അപേക്ഷ 18 സെപ്റ്റംബർ 2023 വരെ സമർപ്പിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
എൻജിനീയർ, സീനിയർ ഓഫീസർ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ്, സീനിയർ ഓഫീസർ / അസിസ്റ്റൻറ് മാനേജർ സീനിയർ ഓഫീസർ സെയിൽസ്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ, ക്വാളിറ്റി കൺട്രോൾ ഓഫീസേഴ്സ്, ചാട്ടേഡ് അക്കൗണ്ടൻസ്, ലോ ഓഫീസേഴ്സ്, മെഡിക്കൽ ഓഫീസർ, ജനറൽ മാനേജർ തുടങ്ങിയ 276 വിവിധ തസ്തികകളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/08/2023)
വിദ്യാഭ്യാസ യോഗ്യത
കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്, 3/6 വർഷത്തെ പ്രവർത്തിപരിചയം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ആണ് നിയമനം.
ബന്ധപ്പെട്ട വാർത്തകൾ: എയിംസിലെ നഴ്സിങ് ഓഫിസർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു
പ്രായപരിധി
28നും 31 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നൽകിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 18 വരെ അപേക്ഷ നൽകാം.