Updated on: 2 October, 2021 7:18 AM IST
IBPS Recruitment 2021: Registration begins for faculty & other posts

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ഓഫ് പേർസണൽ സെലെക്ഷനിലെ (IBPS) വിവിധ തസ്തികകളിൽ നിയമനം ഒക്ടോബർ 1 മുതൽ ആരംഭിച്ചു.  അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അസിസ്റ്റന്റ് പ്രൊഫസർ, ഫാക്കൽറ്റി റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസോസിയേറ്റ്, ഹിന്ദി ഓഫീസർ, ഐ.ടി എഞ്ചനീയർ (ഡേറ്റാ സെന്റർ), ഐ.ടി ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സോഫ്ട് വെയർ ഡവലപ്പർ ആൻഡ് ടെസ്റ്റർ (ഫ്രണ്ട് എൻഡ്, ബാക്ക് എൻഡ്) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും.

1000 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ് (രൂപെ, വിസ, മാസ്റ്റർ കാർഡ്, മാസ്ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഐ.എം.പി.എസ്, ക്യാഷ് കാർഡ്, മൊബൈൽ വാലറ്റ് എന്നീ രീതികളിൽ പണമടയ്ക്കാം.

എൻ.പി.സി.ഐ.എല്ലിൽ 75 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ 782 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

English Summary: IBPS Recruitment 2021: Registration begins for faculty & other posts
Published on: 02 October 2021, 06:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now