Updated on: 8 April, 2021 6:00 PM IST
ICICI Bank launches iDelights Summer Bonanza

SBIയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിന് ഓഫറുകൾ പ്രഖ്യാപിച്ച് ICICI ബാങ്കും. ഐഡിലൈറ്റ് (iDelights) എന്ന പേരിലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ആണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്

പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് വേനല്‍ക്കാലത്തോട് അനുബന്ധിച്ച് ഐഡിലൈറ്റ് എന്ന പേരിലുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.ആഡംബര ബ്രാന്‍ഡുകള്‍ മുതല്‍ സാധാരണ ഓണ്‍ലൈന്‍ ഷോപ്പിങ്ങുകൾക്ക് വരെ കാഷ്ബാക്കും ഡിസ്‌ക്കൗണ്ടും അടക്കമുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

ഇതിനു പുറമെ ആഡംബര ബ്രാന്‍ഡുകള്‍ക്ക് ദിവസവും അധിക cashback ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാകും. E-commerce, electronics, online food, വാഹന മേഖല, ഓണ്‍ലൈന്‍ പഠനം തുടങ്ങി വിവിധ മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൈഫ് സ്‌റ്റൈല്‍ ആഡംബര ബ്രാന്‍ഡുകളില്‍ പതിവു ഡിസ്‌ക്കൗണ്ടുകള്‍ക്കു പുറമെ ക്രെഡിറ്റ് കാര്‍ഡില്‍ 10% cashback ലഭിക്കും. പലവ്യഞ്ജനങ്ങള്‍ വാങ്ങുമ്പോൾ 5% cashback ലഭിക്കും. ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് 10% നിരക്കില്‍ 2,000 രൂപ വരെ കാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

SBI ഉപഭോക്താക്കൾക്ക് ഒട്ടേറെ ഓഫറുകളുമായി എസ്ബിഐ ‘യോനോ സൂപ്പർ സേവിങ് ഡെയ്സ്എന്ന പേരിൽ ഷോപ്പിങ് കാർണിവൽ അടുത്തിടെ ആരംഭിച്ചിരുന്നു. ഏപ്രിൽ നാലിന് ആരംഭിച്ച കാര്‍ണിവൽ ഏപ്രിൽ 8ന് ആണ് അവസാനിക്കുക. ഇതിൻെറ ഭാഗമായി ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ബുക്കിങ്, ആരോഗ്യ മേഖലകളിൽ 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാിച്ചിരുന്നു. 

ആമസോണിലെ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾ‌ക്ക് 10% പരിധിയില്ലാത്ത ക്യാഷ്ബാക്കുൾപ്പെടെയുള്ള മറ്റ് ഓഫറുകളും ബാങ്ക് പ്രഖ്യാപിച്ചിരുന്നു

English Summary: ICICI Bank launches iDelights Summer Bonanza
Published on: 08 April 2021, 04:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now