Updated on: 2 December, 2023 8:22 AM IST
IDBI Recruitment 2023: Apply for 2100 Junior Asst Manager, Executive vacancies

ഐഡിബിഐ ബാങ്കിലെ 2100 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് എന്നി തസ്‌തകകളിലേക്കാണ് നിയമനം നടത്തുന്നത്. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഓൺലൈൻ റജിസ്ട്രേഷനായി http://idbibank.in സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ കേന്ദ്ര സേനകളിൽ 26,146 കോൺസ്റ്റബിൾ, റൈഫിൾമാൻ ഒഴിവുകൾ

അവസാന തീയതി

അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 6 ആണ്. 

അപേക്ഷ ഫീസ്

1000 രൂപയാണ് അപേക്ഷ ഫീസ്

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/11/2023)

തസ്‌തികകളുടെ വിശദവിവരങ്ങൾ

എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)

ആകെ 1300 ഒഴിവുകൾ. കരാർ നിയമനമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 29,000മുതൽ 31,000 വരെയാണ് ശമ്പളം.

ജൂനിയർ അസിസ്റ്റന്റ് മാനേജർ

ആകെ 800 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ 60ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 20 വയസിനും 25 വയസിനും ഇടയിൽ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഓൺലൈൻ ടെസ്‌റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ലോജിക്കൽ റീസണിങ്, ഡേറ്റ‌ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനെസ്/കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂവും നടത്തും. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

English Summary: IDBI Recruitment 2023: Apply for 2100 Junior Asst Manager, Executive vacancies
Published on: 02 December 2023, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now