1. News

ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഇന്ത്യൻ ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 28 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് http://joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
Indian Army Recruitment 2023: Apply now commissioned officer
Indian Army Recruitment 2023: Apply now commissioned officer

ഇന്ത്യൻ ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു . ആകെ 28 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് http://joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: VHSE കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/11/2023)

വിദ്യാഭ്യാസ യോഗ്യത

ബിഡിഎസ് (ബിഡിഎസ് അവസാന വർഷം 55 ശതമാനം മാർക്ക് നേടണം)/ എംഡിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഒരു വർഷ റൊട്ടേറ്ററി ഇന്റേൺഷിപ് 2022 ജൂൺ 30നകം പൂർത്തിയാക്കിയവരാകണം. 2023 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരുമാകണം അപേക്ഷകർ.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിയിലെ ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-II (YP-II) തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

പ്രായപരിധി

45 വയസ്സാണ് പ്രായപരിധി

English Summary: Indian Army Recruitment 2023: Apply now commissioned officer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds