ഏതു നിയമത്തിന്റെ കീഴിൽ ആണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാകുന്നത്?
Mahatma Gandhi National Rural Employment Guarantee Act 2005 നിയമത്തിന്റെ കീഴിൽ ആണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രവർത്തിയിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് അപകടം മൂലം പരിക്കു സംഭവിക്കുകയാണെങ്കിൽ ടി വ്യക്തിക്ക് ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
പ്രവർത്തിയുടെ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പാമ്പുകടിയേറ്റാൽ പഞ്ചായത്ത് ചികിത്സ ലഭ്യമാക്കണമോ?
പാമ്പുകടി മാത്രമല്ല, മറ്റു ജീവികളുടെ ഉപദ്രവം മൂലം പരിക്കു പറ്റിയാലും ചികിത്സ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ ലഭ്യമാക്കണം.
തൊഴിലാളികളുടെ കൂടെ പ്രവർത്തി സമയത്ത് അവരുടെ കുട്ടികൾ ഉണ്ടാവുകയും, അവർക്ക് പരിക്ക് ഉണ്ടാവുകയും ചെയ്താൽ പഞ്ചായത്തിന് ഉത്തരവാദിത്വം ഉണ്ടോ?
ചികിത്സ ലഭ്യമാക്കുവാൻ പഞ്ചായത്തിന് ഉത്തരവാദിത്തമുണ്ട്.
ഇത്തരത്തിൽ അപകടമുണ്ടായാൽ ആരെയാണ് ബന്ധപ്പെടേണ്ടത്?
പ്രവർത്തി സമയത്ത് അപകടം ഉണ്ടായാൽ, പരിക്കു പറ്റിയ ആളെ ആശുപത്രിയിലെത്തിക്കുകയും ശേഷം പ്രസിഡണ്ട്/ സെക്രട്ടറി എന്നിവരെ അറിയിക്കുകയും ചെയ്യണം.
അപകടമുണ്ടായതിനുശേഷമുള്ള പ്രവർത്തി ദിനങ്ങളിൽ ലഭ്യമാകേണ്ട വേതനം തൊഴിലാളിക്ക് ലഭ്യമാകുമോ?
ലഭ്യമാകും
സർജറി ആവശ്യമായി വന്നാൽ, അതിനുള്ള ചെലവ് പഞ്ചായത്ത് വഹിക്കുമോ?
പഞ്ചായത്ത് വഹിക്കുന്നതാണ്.
തൊഴിൽ സമയത്ത് മരണം സംഭവിക്കുകയാണെങ്കിൽ സർക്കാർ സഹായത്തിന് അർഹതയുണ്ടോ?
മരണത്തിനുശേഷം അഞ്ചുദിവസത്തിനുള്ളിൽ 75000 രൂപ പഞ്ചായത്ത് അനുവദിച്ച് നൽകേണ്ടതാണ്.
ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് നിലവിലുണ്ടോ?
കേരള സർക്കാർ ഉത്തരവ് നിലവിലുണ്ട്.