Livestock & Aqua

കോഴിഫാം തുടങ്ങുന്നതിന് പഞ്ചായത്തിൽ നൽകേണ്ട രേഖകൾ

sdr

ഒരു ഫാം തുടങ്ങിയാലോ?

വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്‌ത് നാട്ടിൽ തിരിച്ചെത്തുന്ന മലയാളികൾ ഹരിതാഭവും പച്ചപ്പുമുള്ള ഫാമുകൾ തുടങ്ങുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡാണെണെന്നു തന്നെ പറയാം. എന്നാൽ, വിദഗ്ധോപദേശമോ വേണ്ടത്ര ധാരണയോ ഇല്ലാതെ എടുത്തുച്ചാടി തുടങ്ങി പുലിവാലു പിടിക്കുന്നവരും ഇക്കൂട്ടത്തിൽ കുറവല്ല. അതോടെ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാതെയും നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയും ഇവരുടെ വിശ്രമജീവിതം ദുഷ്കരമായി മാറുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതിന് ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അവശ്യമായി അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ലൈവ്സ്റ്റോക്ക് ഫാം ലൈസൻസിങ്. Livestock Farm License - know what all needed.

കേരളത്തിൽ എതൊരു ഫാമും ആരംഭിക്കുന്നതും പ്രവർത്തിക്കുന്നതും കേരള പഞ്ചായത്ത് രാജ് (ലൈസൻസിങ് ഓഫ് ലൈവ്സ്റ്റോക്ക് ഫാംസ്) 2012 ചട്ടങ്ങൾ അനുശാസിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചുക്കൊണ്ടായിരിക്കണം. ഇതിൽ ഓരോ ഫാമുകളെപ്പറ്റിയും അവയ്ക്ക് ആവശ്യമായ ഭൂവിസ്തൃതിയെപ്പറ്റിയും കൈക്കൊള്ളേണ്ട മാലിന്യ നിർമാർജന സംവിധാനങ്ങളെപ്പറ്റിയുമൊക്കെ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.

The starting and operation of any farm in Kerala should be in compliance with the instructions prescribed by the Kerala Panchayat Raj (Licensing of Livestock Farms) 2012. It deals specifically with the area of land required for each farm and the sanitation systems to be adopted.

ലൈവ്സ്റ്റോക്ക് ഫാമുകൾ എന്നാൽ

ഒരു ലൈവ്സ്റ്റോക്ക് ഫാം അഥവാ ഫാം എന്നാൽ മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനോ അഥവാ ഏതെങ്കിലും പ്രത്യേക ഇനം മൃഗങ്ങളേയോ പക്ഷികളേയോ വംശ വർധനയ്ക്കായി വളർത്തുന്നതിനോ വേണ്ടി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങളോ ഷെഡ്ഡുകളോ ഉള്ളതോ ഇല്ലാത്തതോ ആയ സ്ഥലം എന്നാണ് അർഥമാക്കുന്നത്. ഓരോ ഫാമുകൾക്കും പ്രത്യേകം വ്യാഖ്യാനങ്ങളും നൽകിയിട്ടുണ്ട്.

അതായത്, കന്നുകാലി ഫാ൦ എന്നപേരിൽ ലൈസൻസ് എടുക്കുന്നയാൾക്ക് കാള, പശു, പോത്ത്, എരുമ, ഇവയുടെ കിടാങ്ങൾ എന്നിവയെ വംശവർധനയ്ക്കോ, പാലുൽപാദനത്തിനോ, മാംസാവശ്യങ്ങൾക്കായോ വളർത്താവുന്നതാണ്.

ആടു ഫാമാണെങ്കിൽ ആടുകളേയും, ചെമ്മരിയാടുകളേയും വളർത്താം.

കോഴി, കാട, ടർക്കി, താറാവ്, മറ്റു വളർത്തുപക്ഷികൾ എന്നിവയെ പൗൾട്രി ഫാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഡീപ്പ് ലിറ്റർ സമ്പ്രദായത്തിലോ, തീവ്രപരിപാലന സംവിധാനത്തിലൂടെയോ, വാണിജ്യാവശ്യങ്ങൾക്ക് കോഴികളെ വളർത്തുന്ന ബ്രോയിലർ ഫാമുകളും, മുട്ട വിരിയിക്കുന്ന ഹാച്ചറികളും ഇതിൽ പെടുത്തിയിട്ടുണ്ട്.

പന്നിഫാം, മുയൽഫാം എന്നാൽ പന്നികളേയും മുയലുകളേയും മാത്രം വളർത്തുന്ന സ്ഥലമെന്നും പ്രതിപാദിച്ചിരിക്കുന്നു.

പന്നി, പട്ടി തുടങ്ങിയവയെ വളർത്തുന്നതിനും, സംരക്ഷിക്കുന്നതിനും 1998ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരവും ലൈസൻസ് സമ്പാദിക്കാവുന്നതാണ്.

ഇതുകൂടാതെ, പാലിനോ, മുട്ടയ്‌ക്കോ, മാംസത്തിനോ, വംശവർധനയ്ക്കോ വേണ്ടി ഒന്നോ അതിൽക്കൂടുതലോ ഇനങ്ങളിൽപ്പെട്ട പക്ഷിമൃഗാദികളെ വളർത്തുന്നതിനെ ‘സംയോജിത ഫാം’ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

 

we

ലൈസൻസ് ആർക്കൊക്കെ?

1994 പഞ്ചായത്ത് രാജ് ആക്ട് (വകുപ്പ് 232) പ്രകാരം നിശ്ചയിച്ചിട്ടുള്ള പരമാവധി എണ്ണത്തിൽ കൂടുതൽ മൃഗങ്ങളുള്ള ലൈവ്സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഗ്രാമപഞ്ചായത്തിന്റെ (പഞ്ചായത്ത് സെക്രട്ടറി) അനുമതി നേടണം. ഓരോ ഇനം മൃഗങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള പരമാവധി എണ്ണം താഴെ പറയുന്ന പ്രകാരമാണ്.

കന്നുകാലി ഫാം: 5 മൃഗങ്ങൾ

ആട് ഫാം: 20 മൃഗങ്ങൾ

പന്നി ഫാം: 5 മൃഗങ്ങൾ

മുയൽ ഫാം: 25 മൃഗങ്ങൾ

പൗൾട്രി ഫാം: 100 പക്ഷികൾ

(മുകളിൽ കൊടുത്തിരി ക്കുന്നതിൽ കൂടുതൽ പക്ഷികളോ മൃഗങ്ങളോ ഫാമിൽ ഉണ്ടെങ്കിൽ നിർബന്ധമായും ലൈസൻസ് ആവശ്യമാണ്)

(ലൈസൻസ് ഇല്ലാതെ വളർത്താവുന്ന പരമാവധി മൃഗങ്ങളുടെ എണ്ണത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ലാത്തതിനാൽ പഴയ എണ്ണംതന്നെയാണ് പരിഗണിക്കുന്നത്).

ദേശാടനക്കിളികൾ തങ്ങുന്ന ജലാശയങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലും, അതിന്റെ 4 കിലോമീറ്റർ ചുറ്റളവിലും പൗൾട്രി ഫാമോ, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ചെയ്യുന്നത് അനുവദനീയമല്ല.

ലൈവ്സ്റ്റോക്ക് ഫാമുകളുടെ തരംതിരിവും, ആവശ്യമായ ഏറ്റവും കുറഞ്ഞ സ്ഥലവിസ്തൃതിയും

ഫാമുകളുടെ ക്ലാസ് അനുസരിച്ചാണ് അവിടെ സ്ഥാപിക്കേണ്ട മാലിന്യനിർമാർജന സംവിധാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത് (താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന പ്രകാരം). വളക്കുഴി എല്ലാ ക്ലാസിനും നിർബന്ധമാണ്. ക്ലാസ് കൂടുന്നതിനനുസരിച്ച്, ജൈവവാതക പ്ലാന്റ്, അതിനോടു ചേർന്ന് സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ്, പിന്നെ കമ്പോസ്റ്റ് കുഴി, സ്ലറി ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും ക്രമീകരിക്കേണ്ടതാണ്.

Ⅳ, Ⅴ, Ⅵ തരത്തിൽപ്പെട്ട ഫാമുകളിലെ ജൈവവാതക പ്ലാന്റിന്റെ ഉള്ളളവ് 25 ഘനയടിയിൽ കുറയരുത്. വളക്കുഴി, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാന്റ് തുടങ്ങിയവയിൽനിന്ന് ദഹനപ്രക്രിയയ്ക്ക് ശേഷം പുറംതള്ളപ്പെടുന്ന അവശിഷ്ടങ്ങൾ, യഥാസമയങ്ങളിൽ കാർഷികാവശ്യങ്ങൾക്കായി നീക്കം ചെയ്യേണ്ടതുമാണ്. സംയോജിത ഫാമുകളുടെ കാര്യത്തിൽ, വളർത്തുന്ന മൃഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി ഇവ ക്രമീകരിക്കണം.

മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് അവ സ്ഥാപിക്കുന്ന സ്ഥലം. ഇവയൊരിക്കലും മനുഷ്യോപയോഗത്തിന് ജലമെടുക്കുന്ന ജലസ്രോതസുകൾക്ക് സമീപമാകരുത്. ഫാമോ, പരിസരമോ എതെങ്കിലും തരത്തിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നപക്ഷം ഉടമസ്ഥനും നടത്തിപ്പുകാരനും ഒരുപോലെ കുറ്റക്കാരായിക്കും.

ആരംഭിക്കും മുമ്പേ വേണം അനുമതി. എങ്ങനെ അപേക്ഷിക്കാം?

ലൈവ്സ്റ്റോക്ക് ഫാം ആരംഭിക്കാനോ അതിനുള്ള കെട്ടിടം പണിയാനോ ഉദ്ദേശിക്കുന്നയാൾ ഗ്രാമപഞ്ചായത്തിന്റെ അനുമതിക്കായി ഫാറം-1ൽ സെക്രട്ടറിക്ക് അപേക്ഷ നൽകണം. അപേക്ഷയിൽ, വളർത്താൻ ഉദ്ദേശിക്കുന്ന മൃഗങ്ങൾ/പക്ഷികളുടെ എണ്ണം, ഇനങ്ങൾ, സ്ഥലത്തിന്റെ വിസ്തീർണം, നിർമിക്കാൻ ഉദ്ദേശിക്കുന്നതോ, നിർമിച്ചതോ ആയ കെട്ടിടത്തിന്റെ വിവരണം (തറയുടെ വിസ്തീർണം ഉൾപ്പെടെ), മാലിന്യനിർമാർജന ക്രമീകരണങ്ങൾ, ചുറ്റുവട്ടത്തെ ജനവാസത്തെപ്പറ്റിയുള്ള വിവരണം എന്നിവ വ്യക്തമായി പ്രതിപാദിച്ചിരിക്കണം. അപേക്ഷയോടൊപ്പം, കെട്ടിടത്തിന്റെ/ ഷെഡിന്റെ പ്ലാൻ, സ്ഥലത്തിന്റെ സ്കെച്ച് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതുമാണ്.

പ്രസ്‌തുത സ്ഥലത്ത് ഫാം ആരംഭിക്കുന്നത് മൂലം, പരിസര മലിനീകരണമോ, പൊതുജനാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് തോന്നുന്നപക്ഷം, ജില്ലാ മെഡിക്കൽ ഓഫീസറുടേയോ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ ജില്ലാ അധികാരിയുടേയോ പരിശോധനാ റിപ്പോർട്ട് ആവശ്യമായി വന്നേക്കാം. അപേക്ഷ കിട്ടി 30 ദിവസത്തിനകം അനുമതി നൽകിക്കൊണ്ടോ നിഷേധിച്ചുകൊണ്ടോ ഉള്ള തീരുമാനം പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിക്കേണ്ടതാണ്.

നടത്തിപ്പിന് വേണം പ്രത്യേക അനുമതി

ഫാം ആരംഭിക്കുന്നതിനു പഞ്ചായത്തിന്റെ അനുമതി ലഭിച്ചവർ, ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയശേഷം, നടത്തിപ്പിനു വേണ്ടി ഫോറം 2 ൽ, സെക്രട്ടറിക്ക് മറ്റൊരു അപേക്ഷ സമർപ്പിക്കണം. അനുമതി ഉത്തരവിൽ നേരത്തെ നിർദ്ദേശിച്ചവയൊക്കെ അപേക്ഷകൻ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുന്നപക്ഷം, ഫോറം 3 ൽ ലൈസൻസ്‌ ലഭിക്കും. ഓരോ ലൈസൻസിനും താഴെ പട്ടികയിൽ കാണിച്ചിട്ടുള്ളപ്രകാരമാണ് ഫീസ് ഈടാക്കുക.

പുതുക്കാത്തപക്ഷം, നൽകപ്പെടുന്ന ലൈസൻസിന്റെ കാലാവധി ഒരു സാമ്പത്തിക വർഷത്തിന്റെ ഒടുവിൽ അവസാനിക്കും. ഫാമിൽ വന്ന് പരിശോധന നടത്തി, ചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കിയശേഷം മാത്രമേ, സെക്രട്ടറി അടുത്ത വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകൂ. മാലിന്യസംസ്‌കരണ സംവിധാനങ്ങൾക്കു പുറമേ, മൃഗങ്ങളെ ബാധിക്കാനിടയുള്ള സാംക്രമിക രോഗങ്ങളും, മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളും തടയാൻ വേണ്ട നടപടികളും ഫാമിൽ സ്വീകരിച്ചിരിക്കണം. സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പ്പ്, അണുനാശിനി പ്രയോഗം, ക്വാറന്റീൻ, രോഗം ബാധിച്ച് ചത്തവയുടെ ശാസ്ത്രീയമായ രീതിയിലുള്ള സംസ്കരണം തുടങ്ങിയവ പ്രധാനമാണ്. ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതായി കണ്ടെത്തിയാൽ, രേഖാമൂലം കാരണം കാണിച്ച്, ലൈസൻസ് റദ്ദാക്കൽ, പിഴ ചുമത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് അധികാരമുണ്ട്..

മണ്ണൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. മുകുന്ദ കുമാർ അയച്ചു തന്നത്.

ഫാം ലൈസൻസ് എടുക്കുന്നതിനുള്ള ...

ലൈസൻസ് ഇല്ലാതെ സംരംഭം

കോഴി ഫാം തുടങ്ങുന്നതിന് മുന്നേ

കോഴി, കന്നുകാലി ഫാമുകള്‍ക്ക് ഇനി


English Summary: farm license technique doing kjarsep2620

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine