Updated on: 5 August, 2021 8:37 PM IST
പെട്രോൾ പമ്പ്

പെട്രോളിൽ മായം ഉണ്ടെങ്കിൽ

ഇത്തരത്തിൽ ഒരു സംശയം താങ്കൾക്ക് ഉണ്ടാവുകയാണെങ്കിൽ, ഉപഭോക്താവ് എന്ന നിലയ്ക്ക് പെട്രോൾ പമ്പിൽ നിന്നും ബില്ല് വാങ്ങുവാൻ മറക്കരുത്.

രണ്ടാമതായി പെട്രോൾപമ്പ് അധികാരികളോട് ഫിൽട്ടർ പേപ്പർ ആവശ്യപ്പെടുക. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഫിൽട്ടർ പേപ്പർ നൽകണമെന്നാണ് നിയമം. പമ്പ് Nozzle ൽ നിന്നും, ഒരു തുള്ളി പെട്രോൾ ഫിൽറ്റർ പേപ്പറിൽ ഒഴിച്ചു രണ്ടു നിമിഷം കഴിയുമ്പോൾ പേപ്പറിൽ പാടുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ പെട്രോളിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.

പരാതിപെടേണ്ടത് എങ്ങനെ

Motor Spirit & High Speed Diesel (Regulation of Supply, Distribution and Prevention of Malpractices) Order, 2005 (KNOWN US 'CONTROL ORDER') clause 2(a) പ്രകാരം BIS നിലവാരത്തിലായിരിക്കണം വിൽക്കപ്പെടുന്ന ഇന്ധനം. മണ്ണെണ്ണ പോലുള്ള മറ്റ് പദാർത്ഥങ്ങൾ ഇന്ധനവുമായി കൂട്ടിക്കലർത്തി പമ്പുകളിലൂടെ വിൽപ്പന നടത്തുന്നത് നിയമ വിരുദ്ധവും IPC 420, 'CONTROL ORDER' clause 2(a), Essential Commodity Act സെക്ഷൻ 3 പ്രകാരവും കുറ്റകരമാണ്.

ഓയിൽ കമ്പനികളിൽ നിന്നും പെട്രോൾ പമ്പുകളിലേക്ക് ടാങ്കർ ലോറികളിൽ എത്തിക്കുന്ന സമയം പമ്പുടമ Control Order 3(3) പ്രകാരം കൊണ്ടുവന്നിട്ടുള്ള ഇന്ധനത്തിന്റെ ഗുണനിലവാരം ഡ്രൈവറുമായി ഒത്തുചേർന്ന് ഉറപ്പു വരുത്തി, സാമ്പിളെടുത്ത് സൂക്ഷിക്കേണ്ടതാണ്. അതായത് ഓയിൽ കമ്പനിയിൽ നിന്നും വന്നിട്ടുള്ള ഇന്ധനം ശുദ്ധമാണെന്ന് ഉടമ സമ്മതിച്ചു ഒപ്പിട്ട് കൊടുക്കുന്നു . വിൽക്കുമ്പോൾ ഇത്തരത്തിലുള്ള ഇന്ധനത്തിൽ മായം കലർന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിത്വം പമ്പുടമക്കാണ്.

പെട്രോളിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസർ, ഓയിൽ കമ്പനിയുടെ Sales Officer എന്നിവർക്ക് നിലവിലെ സ്റ്റോക്ക് തീരുന്നതിനു മുൻപ് തന്നെ രേഖാമൂലം പരാതി നൽകേണ്ടതാണ്.

പരാതിക്കാർക്ക് ഉപഭോക്ത തർക്ക പരിഹാര കമ്മീഷനേയും സമീപിക്കാവുന്നതാണ്.

English Summary: If there is adulteration in petrol steps to take
Published on: 05 August 2021, 08:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now