Updated on: 20 June, 2022 1:02 PM IST
Jan Dhan അക്കൗണ്ട് ഉടമകളെങ്കിൽ മാസം തോറും 3000 രൂപ

PMJDY: സാമ്പത്തിക പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും പണമിടപാടുകൾ നടത്താനുമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ജൻധൻ യോജന (Pradhan Mantri Jan Dhan Yojana). കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയ്ക്ക് കീഴിൽ നിങ്ങളും അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കിൽ, പ്രതിമാസം 3000 രൂപ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സേവിങ്സ് അക്കൗണ്ടുകൾ, നിരവധി ആനുകൂല്യങ്ങളുള്ള ജൻ ധൻ അക്കൗണ്ടാക്കി മാറ്റാം

ഈ ആനുകൂല്യം ലഭിക്കാൻ നിങ്ങളും അർഹരാണോ എന്ന് പരിശോധിച്ച് പദ്ധതിയിൽ അംഗമാകാം.

അക്കൗണ്ട് ഉടമകൾക്ക് 3000 രൂപ ലഭിക്കും

ജൻധൻ അക്കൗണ്ട് ഉടമകൾക്ക് സർക്കാർ പ്രതിമാസം 3000 രൂപ കൈമാറുന്ന പദ്ധതിയാണിത്. പ്രധാൻ മന്ത്രി ശ്രം യോഗി മന്ധൻ യോജന എന്നാണ് ഈ സർക്കാർ പദ്ധതിയുടെ പേര്. പ്രധാന മന്ത്രി ജൻധൻ യോജന പ്രകാരം ലഭിക്കുന്ന പണം പെൻഷൻ ഇനത്തിലാണ് നൽകുന്നത്. ജൻധൻ അക്കൗണ്ട് ഉടമയ്ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പ്രതിവർഷം 36000 രൂപ ലഭിക്കും

18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ആർക്കും കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ പങ്കാളികളാകാം.

നിക്ഷേപകന് 60 വയസ്സ് തികയുമ്പോൾ, പണം കൈമാറും. ഇങ്ങനെ പ്രതിവർഷം 36000 രൂപ വരെ നിങ്ങളുടെ അക്കൗണ്ടിൽ എത്തുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.

പ്രധാന മന്ത്രി ജൻധൻ യോജന: പദ്ധതി ആർക്കെല്ലാം പ്രയോജനകരമാകും?

അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് പ്രധാന മന്ത്രി ജൻധൻ യോജനയുടെ പ്രയോജനം ലഭിക്കുന്നത്. വഴിയോരക്കച്ചവടക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, ഇഷ്ടിക ചൂള തൊഴിലാളികൾ, ചെരുപ്പുകുത്തുന്നവർ, വീട്ടുജോലിക്കാർ, അലക്കുകാർ, റിക്ഷാ വലിക്കുന്നവർ, ഭൂരഹിതരായ തൊഴിലാളികൾ എന്നിവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഇതുകൂടാതെ, നിങ്ങളുടെ പ്രതിമാസ വരുമാനം 15,000 രൂപയിൽ കുറവാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയൂ.

പ്രധാന മന്ത്രി ജൻധൻ യോജനയ്ക്ക് ആവശ്യമായ രേഖകൾ

പ്രധാന മന്ത്രി ജൻധൻ യോജന പ്രയോജനപ്പെടുത്തുന്നതിന്, ആധാർ കാർഡ് നിർബന്ധമാണ്. ഇതുകൂടാതെ, നിങ്ങളുടെ ജൻധൻ അക്കൗണ്ടും അനിവാര്യമാണ്. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പം സമർപ്പിക്കേണ്ടതുണ്ട്.

എത്ര പ്രീമിയം അടയ്‌ക്കേണ്ടി വരും?

വിവിധ പ്രായം അനുസരിച്ച് ഓരോ മാസവും 55 രൂപ മുതൽ 200 രൂപ വരെ സംഭാവന നൽകണം. 18 വയസ്സിലാണ് നിങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നത് എങ്കിൽ, എല്ലാ മാസവും 55 രൂപ അടയ്‌ക്കേണ്ടി വരും. 30 വയസ്സുള്ളവർ 100 രൂപയും 40 വയസ്സുള്ളവർ 200 രൂപയും അടയ്‌ക്കേണ്ടി വരും.

ഈ സ്കീമിൽ രജിസ്റ്റർ ചെയ്യുന്നതിന്, നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെയോ ജൻ ധന് അക്കൗണ്ടിന്റെയോ ഐഎഫ്എസ് കോഡ് ആവശ്യമാണ്. ഇതുകൂടാതെ, നിങ്ങൾക്ക് ആധാർ കാർഡും സാധുവായ മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.

English Summary: If You Are Jan Dhan Account Holder, You Will Get Rs. 3000 Per Month
Published on: 20 June 2022, 12:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now