1. News

സേവിങ്സ് അക്കൗണ്ടുകൾ, നിരവധി ആനുകൂല്യങ്ങളുള്ള ജൻ ധൻ അക്കൗണ്ടാക്കി മാറ്റാം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനുമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ). രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങൾക്കും സൗജന്യമായി ജൻ ധൻ അക്കൗണ്ട് തുറക്കാനാകും. കഴിഞ്ഞ വർഷം സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനായി നിരവധി പേരാണ് ജൻ ധൻ അക്കൗണ്ട് തുറന്നത്.

Meera Sandeep
Pradhan Mantri Jan Dhan Yojana (PMJDY)
Pradhan Mantri Jan Dhan Yojana (PMJDY)

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനുമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ജൻ ധൻ യോജന (PMJDY). 

രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങൾക്കും സൗജന്യമായി ജൻ ധൻ അക്കൗണ്ട് തുറക്കാനാകും. കഴിഞ്ഞ വർഷം സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനായി നിരവധി പേരാണ് ജൻ ധൻ അക്കൗണ്ട് തുറന്നത്. ഇനി ഇതുവരെ ജൻ ധൻ അക്കൗണ്ട് തുടങ്ങാത്തവരാണെങ്കിൽ ബാങ്ക് നിയമങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ സേവിങ്സ് അക്കൗണ്ട് ജൻ ധൻ അക്കൗണ്ടായി പരിവർത്തനം ചെയ്യാനാകും.

ഇതിനായി ഉപഭോക്താക്കൾ അതത് ബാങ്ക് സന്ദർശിച്ച് നിലവിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന് റുപേ കാർഡ് ഇഷ്യൂ ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷ സമർപ്പിച്ചതിന് ശേഷം റുപേ ഡെബിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്നതോടെ സേവിങ്സ് അക്കൗണ്ട് യാന്ത്രികമായി ജൻ ധൻ അക്കൗണ്ടായി മാറും. ഉപഭോക്താക്കൾക്ക് ഓൺലൈനായും അക്കൗണ്ട് പരിവർത്തനം ചെയ്യാവുന്നതാണ്. ഇനി ജന ധൻ അക്കൗണ്ട് തുറന്നാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • ഈ അക്കൗണ്ടിന് മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. ചെക്ക് ബുക്ക് സൗകര്യം നേടിയാൽ മാത്രമേ മിനിമം ബാലൻസ് നിലനിർത്തേണ്ടതുള്ളൂ.

  • ബാങ്കിൽ നിക്ഷേപിച്ച തുകയ്ക്ക് ജൻ ധൻ അക്കൗണ്ട് ഉടമയ്ക്ക് പലിശ ലഭിക്കും. സേവിങ്സ് അക്കൗണ്ടിന് തുല്യമായ പലിശയാണ് ലഭിക്കുക.

  • അക്കൗണ്ട് ഉടമയ്ക്ക് സൗജന്യമായി മൊബൈൽ ബാങ്കിങ് സൗകര്യം ലഭിക്കും.

  • ജൻ അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

  • 30000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷ്വർ ചെയ്ത തുക ലഭിക്കും.

  • ജൻ ധൻ അക്കൗണ്ട് ഉടമയ്ക്ക് 10000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. അതായത് അക്കൗണ്ടിൽ പണമില്ലെങ്കിൽപ്പോലും നിങ്ങൾക്ക് 10000 രൂപ ലഭിക്കും. അക്കൗണ്ട് തുറന്ന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് അക്കൗണ്ട് ഉടമയ്ക്ക് ഈ സൗകര്യം ലഭിക്കുക.

English Summary: Savings accounts can be converted into Jan Dhan accounts with many benefits

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds