Updated on: 22 July, 2021 11:21 AM IST
If you take a home loan involving a female member, you can avail lower interest rate

വീടു വാങ്ങാനും വെയ്ക്കാനുമെല്ലാം ഹോം ലോണിനെ ആശ്രയിക്കുന്നവരാണ് മിക്കവരും.   കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വായ്പാ പലിശ നിരക്കുകൾ കുറഞ്ഞതോടെ ആകര്‍ഷമായ നിരക്കിൽ ഹോം ലോണുകൾ ഇപ്പോൾ ലഭ്യമാണ്. നിലവിലെ നിരക്കിൽ നിന്ന് കുറച്ചു കൂടെ കുറഞ്ഞ നിരക്കിൽ ഭവന വായ്പ ലഭിക്കാൻ വനിത അംഗത്തെ ഉൾപ്പെടുത്തിയ ജോയിൻ്റ് ഹോം ലോണുകൾ സഹായകരമാകും.

വനിതാ അംഗത്തെ ഉൾപ്പെടുത്തി ലോൺ എടുക്കാം

വനിതകൾ എടുക്കുന്ന ഭവന വായ്പകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 2020-ൽ സ്ത്രീകൾ എടുത്ത ശരാശരി ഭവനവായ്പ തുക 29.78 ലക്ഷം രൂപയാണെങ്കിൽ 2021-ൽ ഇതിൽ 7.41 ശതമാനം വർധനയുണ്ട്. 31.98 ലക്ഷം രൂപയോളമാണ് സ്ത്രീകളുടെ പേരിലുള്ള ശരാശരി ഭവന വായ്പാ തുക. ഇതിന് കാരണമുണ്ട്. ജോലി ചെയ്യുന്ന വനിതകളുടെ ലോണിന് ഇളവുകൾ ഉള്ളതു പോലെ പ്രോപ്പര്‍ട്ടി രജിസ്ട്രേഷനും ഇളവുകൾ ലഭിക്കും. വനിതകളെ ഉൾപ്പെടുത്തി ഹോം ലോൺ എടുക്കുമ്പോഴുമുണ്ട് പലിശ ഇളവ്.

പലിശ ഭാരം കുറയും

സ്ത്രീകളെ പ്രധാന അപേക്ഷകരായി വായ്പ എടുത്താൽ ഭവന വായ്പ കുറഞ്ഞ നിരക്കിൽ ലഭിക്കും. ബാങ്കുകളുടെ നിബന്ധനകൾ അനുസരിച്ച് അഞ്ച് ബേസിസ് പോയിൻറുകൾ മുതൽ 10 ബേസിസ് പോയിന്റുകൾ വരെ പലിശ ഇളവ് ലഭിക്കും. ഉദാഹരണത്തിന് പുരുഷൻമാര്‍ എടുക്കുന്ന വായ്പക്ക് 6.75 ശതമാനം ഭവനവായ്പ പലിശനിരക്ക് ആണ് നൽകേണ്ടതെങ്കിൽ, ഭാര്യയെ സഹ അപേക്ഷകയും സ്വത്തിൻെറ സഹ ഉടമയുമായി ഉൾപ്പെടുത്തിയാൽ 6.65 ശതമാനം നിരക്ക് ലഭിക്കും. വനിതാ അംഗമാണ് ലോൺ എടുക്കുന്നതെങ്കിൽ കൂടുതൽ പലിശ ഇളവ് ലഭിക്കും. ഇഎംഐ കുറച്ച് പലിശ ഭാരം കുറയ്ക്കാൻ ജോയിൻറ് ലോണുകൾ പ്രയോജനപ്പെടുത്താം.

വ്യത്യാസം ഇങ്ങനെ

കാര്യമായ പലിശ വ്യത്യാസം ഇല്ല എന്ന് തോന്നാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തിൽ ലാഭകരമാണ്. ഉദാഹരണത്തിന് 6.65 ശതമാനം നിരക്കിൽ 20 വര്‍ഷത്തേക്ക് 40 ലക്ഷം രൂപയുടെ ലോൺ എടുത്തു എന്ന് കരുതുക. 6.75 ശതമാനം നിരക്കിൽ എടുക്കുന്ന ലോണിനേക്കാൾ 57,000 രൂപയുടെ ലാഭം വനിതാ അംഗത്തെ ഉൾപ്പെടുത്തിയുള്ള ലോണിൽ നിന്ന് ലഭിക്കും. അതുപോലെ വനിതകൾക്ക് 30 വര്‍ഷം വരെ വായ്പാ തിരിച്ചടവ് കാലാവധി ലഭിക്കും. പരമാവധി 70 വയസു വരെയാണിത്. അതേസമയം പുരുഷൻമാര്‍ക്ക് 20 വര്‍ഷമാകും സാധാരണ ലോൺ തിരിച്ചടവ് കാലാവധി. പരമാവധി പ്രായം 65 വയസു വരെയും.

നികുതി ഇളവ്; മറ്റ് ആനുകൂല്യങ്ങളും

വനിതകളാണ് ഭവനം വാങ്ങുന്നതെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 1-2 ശതമാനം വരെ ഇളവ് ലഭിക്കും. 40 ലക്ഷം രൂപയുടെ ഒരു വീടാണ് വാങ്ങുന്നതെങ്കിൽ 40,000 രൂപ മുതൽ 80,000 രൂപ വരെ ലാഭിക്കാൻ ആകും. അതുപോലെ വനിതകളെ ഉൾപ്പെടുത്തിയുള്ള ജോയിൻറ് ലോണുകൾക്കുംനികുതിയിളവ് ലഭ്യമാണ്.

ആദായനികുതി നിയമത്തിലെ 80 സി, 24 വകുപ്പുകൾ അനുസരിച്ച്, സഹ-വായ്പക്കാരുടെ വായ്പാ തിരിച്ചടവിന് 1.5 ലക്ഷം രൂപ വരെയും പലിശയ്ക്ക് 2 ലക്ഷം രൂപ വരെയും നികുതി ഇളവ് ക്ലെയിം ചെയ്യാം. 

പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി വഴി ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ലഭിക്കുന്നതിനും സ്ത്രീകൾക്ക് മുൻഗണന ലഭിക്കും. ഇതുപ്രകാരം വനിതകൾക്ക് 6 ശതമാനം വരെയാണ് പലിശ സബ്സിഡി ലഭിക്കുക.

English Summary: If you take a home loan involving a female member, you can avail lower interest rate
Published on: 22 July 2021, 11:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now