Updated on: 8 September, 2023 9:21 AM IST
IIM Kozhikode Recruitment 2023: Apply for Software Developer/Support Engineer posts

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ നിയമനമാണ്.

അവസാന തിയതി

സെപ്റ്റംബർ 17വരെ അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐയിലെ 6160 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദ വിവരങ്ങൾ 

സോഫ്റ്റ് വെയർ ഡെവലപ്പർ

ഒഴിവ് - 1

55 ശതമാനം മാർക്കോടെ ബി.ടെക്. (സി.എസ്./ സി.ഇ./ഐ.ടി.)/ ബി.ഇ.(സി.എസ്./ സി.ഇ./ഐ.ടി.)/ എം.സി.എ./ എം.എസ്.സി (കംപ്യൂട്ടർ സയൻസ്/ ഐ.ടി),അഞ്ചുവർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബി.സി.എ./ ബി.എസ്.സി. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.), വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. കംപ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ് 10 വർഷ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസ ശമ്പളം 35,300 രൂപ.

പ്രായപരിധി 35 വയസ്സ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/09/2023)

അഡ്മിൻ അസോസിയേറ്റ്

ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദവും മൂന്നുവർഷ പ്രവൃത്തി പരിചയവും പരിഗണിക്കും.

പ്രതിമാസ ശമ്പളം 24,300 രൂപ

പ്രായ പരിധി 35 വയസ്സ്.

സപ്പോർട്ട് എൻജിനീയർ

ഒഴിവുകൾ - 3 

55 ശതമാനം മാർക്കോടെ ബി.ടെക്. (സി.എസ്./സി.ഇഐ.ടി.)/ ബി.ഇ.(സി.എസ്./സി.ഇഐ.ടി.)/എം.സി.എ./ എം.എസ്സി.(കംപ്യൂട്ടർ സയൻസ്/ ഐ.ടി.), ഒരു വർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബി.സി.എ./ബി.എസ്.സി. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.), രണ്ടു വർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. കംപ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ്, രണ്ടുവർഷ പ്രവൃത്തിപരിചയം എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ http://imk.ac.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 13ആണ്.

പ്രതിമാസം ശമ്പളം 24,300 രൂപ

പ്രായപരിധി 35 വയസ്സ്.

ഹൗസ് കീപ്പിങ് സർവീസ് അസോസിയേറ്റ്

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഡിപ്ലോമ, രണ്ടുവർഷ പ്രവൃത്തിപരിചയം (ഹോട്ടൽ ഹൗസ്കീപ്പിങ്), എം.എസ്. ഓഫീസ് ഇന്റർനെറ്റ് പരിജ്ഞാനം, ആശയവിനിമയ ശേഷി എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ http://iimk.ac.in വഴി സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 17.

പ്രതിമാസ ശമ്പളം 20,300 രൂപ

പ്രായ പരിധി 35 വയസ്സ്.

English Summary: IIM Kozhikode Recruitment 2023: Apply for Software Developer/Support Engineer posts
Published on: 08 September 2023, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now