1. News

എസ്ബിഐയിലെ 6160 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ വിവിധ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ബ്രാഞ്ചുകളിലുള്ള അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 6160 ഒഴിവുകളാണുള്ളത്. കേരളത്തിൽ ആകെ 424 ഒഴിവുകളുണ്ട്. പ്രതിമാസം 15000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് https://bank.sbi.careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്ലർക്ക്/ ജൂനിയർ അസോസിയേറ്റ്സ് നിയമനത്തിന് വെയിറ്റേജ് നൽകും.

Meera Sandeep
SBI Apprentice Recruitment 2023: Apply for 6160 Vacancies
SBI Apprentice Recruitment 2023: Apply for 6160 Vacancies

രാജ്യത്തെ വിവിധ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ബ്രാഞ്ചുകളിലുള്ള അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.  ആകെ 6160 ഒഴിവുകളാണുള്ളത്.  കേരളത്തിൽ ആകെ 424 ഒഴിവുകളുണ്ട്. പ്രതിമാസം 15000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്ലർക്ക്/ ജൂനിയർ അസോസിയേറ്റ്സ് നിയമനത്തിന് വെയിറ്റേജ് നൽകും. ഒരാൾക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. നിയമനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും. SC/ST/OBC/PWBD വിഭാഗങ്ങളിൽ പെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങൾക്ക് https://bank.sbi.careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ 490 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി

ഓൺലൈനായി സെപ്റ്റംബർ 21 വരെ അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാല ബിരുദവും പ്രാദേശിക ഭാഷയിൽ പരിജ്ഞാനവുമുണ്ടായിരിക്കണം

പ്രായപരിധി

പ്രായം 28 വയസ്സ് കവിയരുത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/08/2023)

തിരെഞ്ഞെടുപ്പ്

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കേരളീയർക്ക് മലയാളം ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ഉള്ള ചോദ്യപേപ്പർ തിരഞ്ഞെടുക്കാം.

English Summary: SBI Apprentice Recruitment 2023: Apply for 6160 Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds