Updated on: 12 June, 2023 11:42 AM IST
IMD Predicts heatwave in Delhi in the upcoming day

രാജ്യതലസ്ഥാനമായ ഡൽഹിയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ഉഷ്‌ണതരംഗം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളായ ഒഡീഷ, ആന്ധ്ര പ്രദേശിന്റെ തീരദേശങ്ങൾ, എന്നിവിടങ്ങളിൽ ഐഎംഡി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ച് കേന്ദ്രം. ആന്ധ്രാപ്രദേശിന്റെ തീരദേശങ്ങൾ, തെലങ്കാന എന്നിവിടങ്ങളും ഉഷ്ണ തരംഗത്തിന്റെ സ്വാധീനത്തിലാണ് എന്ന്‌ വിദഗ്ദ്ധർ അറിയിച്ചു.

വടക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും അടുത്ത 5 ദിവസത്തേക്ക് ഉഷ്ണതരംഗം ബാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കടുത്ത ചൂടും താപനിലയും പ്രതീക്ഷിക്കാം. അതോടൊപ്പം സാധാരണ താപനില 6.5 ഡിഗ്രി വരെയായി ഉയരുമെന്ന് അറിയിച്ചു. ഇതിന് പുറമെ ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ അടുത്ത 2 മുതൽ 3 ദിവസത്തേക്ക് ഉഷ്ണതരംഗങ്ങൾ ബാധിക്കും. ഞായറാഴ്ച ഒഡീഷയിലും, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ മേഖലയിൽ 2 മുതൽ 3 ദിവസത്തിനുള്ളിൽ തീവ്രമായ രീതിയിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത 2 മുതൽ 3 ദിവസങ്ങളിൽ വിദർഭയിലും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ കൂട്ടിച്ചേർത്തു. അടുത്ത 2 മുതൽ 3 ദിവസത്തേക്ക് തെക്കൻ ഉത്തർപ്രദേശിലും, ഡൽഹി എൻസിആറിലും, ദക്ഷിണ ഹരിയാന മേഖലയിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതായി വിദഗ്ധർ കൂട്ടിച്ചേർത്തു. നിലവിൽ സാധാരണ താപനിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല, 1 മുതൽ 2 ഡിഗ്രി വരെ മാത്രമേ ഉയരൂമെന്നും, കൂടിയ താപനില 40-ലധികമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: Cyclone Biparjoy: അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കും

Pic Courtesy: Pexels.com

Source: Indian Meteorological Department 

English Summary: IMD Predicts heatwave in Delhi in the upcoming day
Published on: 12 June 2023, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now