Updated on: 4 December, 2020 11:18 PM IST
കണ്ണൂർ :  ''എൻറെ  ജീവിതത്തെ മാറ്റി തീർത്തതിലും ഉയർന്ന  പാരിസ്ഥിതിക അവബോധം ഉണർത്തിയതിലും ഞാൻ വിദ്യ അഭ്യസിച്ച വിദ്യാലയങ്ങളും കലാലയങ്ങളും അവിടത്തെ ഗുരുനാഥന്മാരും വഹിച്ച പങ്ക് ഏറെ വലുതാണ് .
പൊതു സമൂഹത്തോടുള്ള എൻറെ  കാഴ്ചപ്പാടിനെ മാറ്റിത്തീർക്കുന്നതിൽ ഇവർക്ക്‌ വലിയ പങ്കുണ്ട് ''
---മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ അതിവിപുലമായ സ്നേഹസംഗമത്തിന് നേതൃത്വം നൽകിക്കൊണ്ട്  വിപുലമായ സദസ്സിനെ അഭിമുഖീകരിച്ച്  സംസാരിക്കുകയായിരുന്നു ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഉരഗ ഗവേഷകനുമായ  തളിപ്പറമ്പ് സ്വദേശി വിജയ് നീലകണ്ഠൻ .  .
''ജ്ഞാനസാഗരത്തിൽ ആറാടുക എന്നത് വലിയ പുണ്യമാണ്. വലുതല്ലാത്ത ജീവിതയാത്രയിൽ പലയിടങ്ങളിൽ കഴിച്ചുകൂട്ടേണ്ടി വരും. അവിടങ്ങളൊക്കെ വഴിയമ്പലങ്ങളാണ്. എന്നാൽ സ്വന്തം വീടുപോലെ നമ്മുടെ മനസ്സിൽ എക്കാലവും തങ്ങി നിൽക്കുന്ന ഓർമ്മകളാണ് വിദ്യാലയങ്ങളെക്കുറിച്ച്. പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ചയിടങ്ങളാകുമ്പോൾ അതിന് മാറ്റുകൂടും.

     അറിവിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് വലിയ ജീവിത പരിസരങ്ങളെ നാം തേടുന്നത്. അക്ഷരങ്ങൾ പെറുക്കി വെച്ച് വാക്കുകളാകുമ്പോൾ വലിയ ആശയമണ്ഡലം അവിടെ രൂപം കൊള്ളുകയാണ്.

     മാതൃഭാഷയിലായാലും ദേശീയ ഭാഷയിലായാലും മറ്റു നിരവധിയായ ഭാഷകളിലായാലും അവ സ്വയത്തമാക്കാൻ ഗുരുനാഥന്മാരുടെ സാമീപ്യം വേണം. അവർ നൽകുന്ന അറിവാണ് നമ്മെ നാമാക്കി തീർക്കുന്നത്. ഒരു പക്ഷേ, സ്വന്തം മാതാ -പിതാക്കളോടെന്ന പോലെ സ്നേഹവും ബഹുമാനവും നമുക്ക് ചില അധ്യാപകരോട് തോന്നുന്നതും അതുകൊണ്ടുതന്നെയാണ്.
പഠിച്ച അക്കാദമിക വിഷയങ്ങളല്ല ചിലപ്പോൾ ഓരോരുത്തരുടെയും ജീവിതത്തെ മാറ്റി തീർക്കുന്നത്. അതുകൊണ്ട് ജീവസന്ധാരണത്തിനുള്ള മാർഗം തേടാൻ ശരിയായ ഏതു വഴിയും തെരഞ്ഞെടുക്കാം.

    എന്നെ സംബന്ധിച്ച് കണ്ണൂർ മാങ്ങാട്ട്പറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ പ0ന കാലം അറിവിന്റെ പുതിയ ചക്രവാളങ്ങൾ എന്റെ മുന്നിൽ തുറന്നിട്ട കാലമാണ്. ഭാഷയും ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവുമെല്ലാം പഠിക്കുമ്പോഴും ലോകത്തെ മറ്റൊരു കണ്ണിലൂടെ നോക്കി കാണാൻ എനിക്ക് കഴിഞ്ഞത് ഇവിടത്തെ വിദ്യാഭ്യാസ നാളുകളിലാണ്
ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഉരഗ ഗവേഷകനുമായ  തളിപ്പറമ്പ് സ്വദേശി വിജയ് നീലകണ്ഠൻ
സഹപാഠികളിൽ പലരും വിവിധ മേഖലകളിൽ ഉന്നത സ്ഥാനീയരാണെന്നറിയാം. അവരോട് എനിക്ക് ചെറിയ ഒരപേക്ഷയുണ്ട്. നമ്മുടെ സമൂഹം കഷ്ടപ്പെടുന്നവരുടെയും ആലംബഹീനരുടെയും ലോകം കൂടിയാണ്.അത് കാണാനുള്ള കണ്ണും മനസും നിങ്ങൾക്കുണ്ടാകണം. അവർക്ക് തന്നാലാകുന്ന വിധം താങ്ങും തണലുമാകുമ്പോൾ മാത്രമേ നാം നേടിയ വിദ്യാഭ്യാസത്തിന് അർത്ഥമുണ്ടാകൂ.

    നമുക്ക് മുൻപേ നടന്നു പോയ മഹാന്മാർ ചരിത്രം രചിച്ചത് ആ വീക്ഷണകോണിലൂടെ സമൂഹത്തെ നോക്കിക്കണ്ടതുകൊണ്ടാണ്.പഠിച്ച അക്കാദമിക വിഷയങ്ങളല്ല ചിലപ്പോൾ ഓരോരുത്തരുടെയും ജീവിതത്തെ മാറ്റി തീർക്കുന്നത്. അതുകൊണ്ട് ജീവസന്ധാരണത്തിനുള്ള മാർഗം തേടാൻ ശരിയായ ഏതു വഴിയും തെരഞ്ഞെടുക്കാം.
സഹപാഠികളിൽ പലരും വിവിധ മേഖലകളിൽ ഉന്നത സ്ഥാനീയരാണെന്നറിയാം. അവരോട് എനിക്ക് ചെറിയ ഒരപേക്ഷയുണ്ട്. നമ്മുടെ സമൂഹം കഷ്ടപ്പെടുന്നവരുടെയും ആലംബഹീനരുടെയും ലോകം കൂടിയാണ്.അത് കാണാനുള്ള കണ്ണും മനസും നിങ്ങൾക്കുണ്ടാകണം. അവർക്ക് തന്നാലാകുന്ന വിധം താങ്ങും തണലുമാകുമ്പോൾ മാത്രമേ നാം നേടിയ വിദ്യാഭ്യാസത്തിന് അർത്ഥമുണ്ടാകൂ എന്നും വിയനീലകണ്ഠൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.  ''
മാങ്ങാട്ട് പറമ്പ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും 1993-2018 കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ആത്മബന്ധൻ - 2019 സ്നേഹസംഗമം  കണ്ണൂർ ജില്ലാ കലക്ടറും കേന്ദ്രീയ വിദ്യാലയം  മാങ്ങാട്ട് പറമ്പ് ചെയർമാനുമായ ഡോ. ടി.വി.സുഭാഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പാൾ രമേശ് കുമാർ പർജാപത് അധ്യക്ഷത വഹിച്ചു.



   
English Summary: Importance of education
Published on: 27 December 2019, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now