Updated on: 14 May, 2021 3:25 PM IST
EPFO

ജോലിയിലിരിക്കുമ്പോൾ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) വാഗ്ദാനം ചെയ്യുന്നത്. 

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന EPF അല്ലെങ്കിൽ PF വരിക്കാർക്കും കവറേജ് ലഭിക്കും. പുതുതായി ജോലിയ്ക്ക് ചേർന്നവർ 12 മാസം തുടര്‍ച്ചയായി PF അടച്ചിട്ടുണ്ടെങ്കിൽ മിനിമം രണ്ടര ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജാണ് ലഭിക്കുക.

എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) പദ്ധതിയുടെ ഭാഗമായാണ് PF അംഗങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യം നൽകുന്നത്. ഏപ്രിലിൽ EPF വരിക്കാരായവര്‍ക്കുള്ള ലൈഫ് കവറേജ് വര്‍ധിപ്പിച്ചിരുന്നു. 

നേരത്തെ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി 6 ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. EPF പദ്ധതിപ്രകാരം എല്ലാ വരിക്കാർക്കും നിർബന്ധമായും നൽകേണ്ട ഇൻഷുറൻസ് പരിരക്ഷയാണിത്. ജീവനക്കാരൻ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്കും ഇപിഎൽ സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓർഗനൈസേഷനുകൾക്കുമാണ് ഇഡിഎൽഐ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക.

1952ലെ മിസലേനീസ് പ്രൊവിഷൻസ് ആക്റ്റ് (MPA), എം‌പ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ ഭാഗമായാണ് ഇ‌ഡി‌എൽ‌ഐ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ ഈ നിയമങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും ഓട്ടോമാറ്റിക്കായി ഇ‌ഡി‌എൽ‌ഐയിൽ ഉൾപ്പെട്ടിട്ടുണ്ടാകും. അതേസമയം ഇ‌ഡി‌എൽ‌ഐ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജീവനക്കാർ ഒരു രൂപ പോലും നൽകേണ്ടതില്ല. തൊഴിലുടമയില്‍ നിന്നും ഈടാക്കുന്ന 0.5 ശതമാനം വിഹിതമാണ് പ്രീമിയമായി എടുക്കുന്നത്. 

ജീവനക്കാരന്റെ മാസ ശമ്പളവും പിഎഫിലെ തുകയും അടിസ്ഥാനമാക്കിയാണ് രണ്ടര ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയുള്ള തുക നോമിനിക്ക് നൽകുക.

English Summary: In case a member dies, the insurance scheme offers a maximum benefit of ₹7 lakh to the family of the deceased
Published on: 14 May 2021, 02:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now