1. News

20000 രൂപ ശമ്പളമുള്ളയാൾക്ക് 7 ലക്ഷം രൂപയുടെ ഇൻഷുറൻസ്

ഇപിഎഫ് വരിക്കാര്‍ക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിധി ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവര്‍ക്കെല്ലാം അര്‍ഹതയുള്ളതാണ്.

Arun T
ഇപിഎഫ് വരിക്കാര്‍
ഇപിഎഫ് വരിക്കാര്‍

ഇപിഎഫ് വരിക്കാര്‍ക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിധി ഏഴ് ലക്ഷമാക്കി ഉയര്‍ത്തി.

എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) എന്നപേരിലുള്ള പദ്ധതി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവര്‍ക്കെല്ലാം അര്‍ഹതയുള്ളതാണ്.

ജോലിയിലിരിക്കെ മരണപ്പെട്ടാല്‍ ആശ്രതര്‍ക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രില്‍ 21 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന പദ്ധതി 1976ലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ വിഹിതം അടയ്ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കവറേജ് ലഭിക്കാന്‍ ജീവനക്കാരന്‍ ഒരുരൂപപോലും അടയ്ക്കേണ്ടതില്ല. തൊഴിലുടമയില്‍നിന്ന് ചെറിയതുകയാണ് ഇതിനായി ഈടാക്കുന്നത്. ജീവനക്കാര്‍ക്ക് പ്രത്യേകം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജീവനക്കാരന്റെ പ്രതിമാസ വേതനവും പിഎഫിലെ ബാലന്‍സ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടര്‍ച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കില്‍ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അര്‍ഹതയുണ്ടാകും.

ജീവനക്കാരന്‍ മരിക്കുന്ന സമയത്ത് ശരാശരി ശമ്ബളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലന്‍സ് രണ്ടുലക്ഷം രൂപയുമാണെങ്കില്‍ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ജീവനക്കാരന്റെ നോമിനിക്കായിരിക്കും ഈ തുക ലഭിക്കുക. നോമിനേഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ പങ്കാളിക്കും അവിവാഹിതയായ മകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും ഈ തുകയ്ക്ക് അര്‍ഹതയുണ്ടാകും.

English Summary: 7 lakh insurance in PF FOR THOSE WHO HAVE RS 20000 SALARY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds