Updated on: 4 December, 2020 11:18 PM IST

നാട്ടറിവുകളയും നാട്ടുവൈദ്യത്തെയും സംരക്ഷിക്കാൻ വേണ്ട നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതാണ്.

- വി.എസ്. ശിവകുമാർ എം.എൽ.എ.

തിരുവനന്തപുരം: നാട്ടറിവും നാട്ടുവൈദ്യവും നാടിന്റെ പൈതൃക സ്വത്താണെന്നും അവ സം രക്ഷിക്കാനും അടുത്ത തലമുറക്ക് കൈമാറാനുള്ള ചുമതല നമുക്കുണ്ട് - തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള മിത്രനികേതൻ സിറ്റിസെന്ററിൽ വൈദ്യമഹാസഭ മഹാസമ്മേളനത്തോടനുബന്ധിച്ചു നടന്ന നാട്ടറിവ് നാട്ടുവൈദ്യ പ്രദർശനമേള ഉദ്ഘാടനം ചെയ്തു കൊണ്ട് വി.എസ്. ശിവകുമാർ എം.എൽ. എ അഭിപ്രായപ്പെട്ടു.

ചികിത്സാ രീതികൾ സ്വയം തെരഞ്ഞെടുക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. മറ്റ് ചികിത്സാ സമ്പ്രദായങ്ങൾ നാട്ടുവൈദ്യത്തെ ആക്രമിക്കുന്നതും അവ പാടില്ലായെന്ന് വിലക്കുന്നതും സ്വീകാര്യമല്ല. പാരമ്പര്യ വൈദ്യശാഖകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കേണ്ടതാണ്.

ജീവിതശൈലീ രോഗങ്ങളും മറ്റ്മാരകമായ അസ്വാസ്ഥ്യങ്ങളും വർദ്ധിച്ചു വരുന്ന ഇക്കാലത്ത് നൂറ്റാണ്ടു കളായി ഫലസിദ്ധി തെളിയിച്ച നാട്ടുവൈദ്യ ചികിത്സാ മുറകളെക്കുറിച്ച് പഠനം നടത്തുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടറിവുകളും നാട്ടുവൈദ്യവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാവിതലമുറയ്ക്കുവേണ്ടി അവയെ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരി ക്കണം

വൈദ്യ മഹാസഭയുടെ നേതൃത്വത്തിൽ നടക്കുന്ന നാട്ടറിവ് നാട്ടുവൈദ്യ മഹാസമ്മേളനത്തിൽ കരിങ്ങന്നൂർ പ്രഭാകരൻ വൈദ്യർ ഭദ്രദീപം തെളിയിച്ചു . മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, വി.വിജയകുമാർ, ഡോ.ബി. അശോക് കുമാർ, കൗൺസിലർ ചിഞ്ചു ടീച്ചർ, ആചാര്യ വിനയ കൃഷ്ണ, നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, അലി സാബ്രിൻ, പ്രൊഫ. എ. വിജയൻ, വടകര ടി.ശ്രീനിവാസൻ എന്നിവർ സമീപം

വിശ്വ മഹാഗുരുകുലം പഠന കളരി ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കരിങ്ങന്നൂർ പ്രഭാകരൻ വൈദ്യർ ഭദ്രദീപം തെളിയിച്ചു. കൗൺസിലർ ചിഞ്ചു ടീച്ചർ നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈദ്യ മഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് റിസോർസ് സെൻറർ ഡയറക്ടർ ഡോ. എൻ.ബി. സുരേഷ് കുമാർ, നെഹ്റുയുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അലിസാബ്രിൻ, ഡോ. ബി. അശോക് കുമാർ, ഹക്കീം വൈദ്യർ വാഴയൂർ, വടകര ടി. ശ്രീനിവാസൻ, സിസ്റ്റർ എലൈസ കുപ്പോഴയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

ഡോ.തോമസ് മാത്യു, പ്രൊഫ. ഏ. വിജയൻ, ഡോ.എൻ. ഗോപാലകൃഷ്ണൻ, ആചാര്യ വിനയകൃഷ്ണ എന്നിവർ വിഷയാവതരണം നടത്തി.

 

 

ഇന്നത്തെ പരിപാടി (8.12.19)

മിത്രനികേതൻ സിറ്റി സെന്റർ, പെരുന്താന്നി, തിരുവനന്തപുരം: വൈദ്യ മഹാസഭ മഹാസമ്മേളനം, സൗജന്യ നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ്, നാട്ടറിവ് നാട്ടുവൈദ്യ പ്രദർശനമേള, വിശ്വമഹാഗുരുകുലം പഠനകളരി- രോഗങ്ങളും പ്രതിവിധികളും പാരമ്പര്യ വൈദ്യത്തിൽ.
പ്രഭാഷകർ: വടകര വി.ടി. ശ്രീധരൻ വൈദ്യർ, കെ.തങ്കച്ചൻ വൈദ്യർ, ഇ.കെ. മധു വൈദ്യർ, ആർ. ഉത്തമൻ വൈദ്യർ, മടിക്കൈ കുമാരൻ വൈദ്യർ, ആർ.എസ്. ഗോപകുമാർ, സുഹറാബി വൈദ്യ, ഡോ.സുരേഷ് കെ. ഗുപ്തൻ.

പ്രവേശനം സൗജന്യം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : മൊബൈൽ : 9895714006, 9847203003, 9447545598

ഹെൽപ്പ് ലൈൻ : 9072302707, 9447352982, 9539157337
Website: http://vaidyamahasabha.com.,
Email: vaidyamahasabha@gmail.com
Face book: www.facebook.com/vaidyamahasabha

English Summary: INAUGURATION OF NATTUVAIDYA KALLARI
Published on: 08 December 2019, 01:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now