1. News

റബർ വിലയിലെ വർധനവ്: കയറ്റുമതി വർധിപ്പിക്കാനൊരുങ്ങി റബർ ബോർഡ്

അന്താരാഷ്ട്ര വിപണിയിൽ RSS 4 ന് 217 രൂപയും, ആഭ്യന്തര വിപണിയിൽ RSS 4ന് 174 രൂപയുമാണ് വില. മറ്റ് രാജ്യങ്ങിലെ ഉത്പാദന കുറവാണ് വില വർധനവിന് കാരണമായത്. 15 ാം തീയതി കയറ്റുമതി ചെയ്യുന്നവരുടെ യോഗം ചേരാൻ തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതിലൂടെ കർഷകർക്ക് വില വർധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Saranya Sasidharan
Increase in rubber prices: Rubber Board set to increase exports
Increase in rubber prices: Rubber Board set to increase exports

1. അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിലുണ്ടായ വർധനവ് തുടരുന്ന സാഹചര്യത്തിൽ കർഷകർക്ക് വില ലഭിക്കുന്നതിന് കയറ്റുമതി വർധിപ്പിക്കാനൊരുങ്ങി റബർ ബോർഡ്. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ വില കൂടിയിട്ടില്ല.അന്താരാഷ്ട്ര വിപണിയിൽ RSS 4 ന് 217 രൂപയും, ആഭ്യന്തര വിപണിയിൽ RSS 4ന് 174 രൂപയുമാണ് വില. മറ്റ് രാജ്യങ്ങിലെ ഉത്പാദന കുറവാണ് വില വർധനവിന് കാരണമായത്. 15 ാം തീയതി കയറ്റുമതി ചെയ്യുന്നവരുടെ യോഗം ചേരാൻ തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതിലൂടെ കർഷകർക്ക് വില വർധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ അറിയുന്നതിന്: https://youtu.be/3mjGYV9_TrM?si=S97l6hbbiq_6xJkA

2. ദേശീയതലത്തിൽ MSME മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ സംരംഭക വർഷം പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കി കേരളം. സംരംഭക വർഷം 2 പദ്ധതിയിലൂടെ മാത്രം കഴിഞ്ഞ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് വർഷങ്ങളിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ഉണ്ടായത് എറണാകുളം ജില്ലയിലാണ് 24,456. തിരുവനന്തപുരം (24,257), തൃശൂർ (23,700) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ജില്ലകൾ. കൂടാതെ വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലും മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

3. കേരളത്തിലെ മത്സ്യമേഖലയില്‍ 164.47 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. PMMSY പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ 11 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. ഇവയ്ക്കായി ആകെ ചെലവാകുന്ന 164.47 കോടി രൂപയില്‍ 90.13 കോടി രൂപ കേന്ദ്രവും 74.34 കോടി രൂപ സംസ്ഥാനവും വഹിക്കും. ഒമ്പത് സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമങ്ങളുടെ വികസനത്തിനായി 61.06 കോടി രൂപ ചെലവഴിക്കും.

4. കാസർഗോഡ് ബദിയടുക്ക ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ നല്ലയിനം കാസർഗോഡ് കുള്ളൻ വിൽപ്പനയ്ക്ക്. താല്പര്യമുള്ള കർഷകർ കാസർഗോഡ് ബദിയടുക്ക ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446023845, 8086982969, 9447070957 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

English Summary: Increase in rubber prices: Rubber Board set to increase exports

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds