Updated on: 4 December, 2022 6:14 PM IST
ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ

അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് ലോകബാങ്ക് സംഘടിപ്പിക്കുന്ന ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. ഡിസംബർ 6 ന് വൈകിട്ട് 6.30 ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ 'യൂത്ത് ലീഡർഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ' എന്ന വിഷയത്തിൽ ആമുഖ സെഷൻ നടക്കും.

ഡിസംബർ 7 ന് രാവിലെ 10 മുതൽ കോവളം ലീലയിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് നാല് പ്രധാന സെഷനുകൾ നടക്കും. 11.30 ന് നടക്കുന്ന 'കാലാവസ്ഥാ വ്യതിയാനം; ആസൂത്രണവും നടപ്പാക്കലും' സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ, ലോകബാങ്ക് റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും നിർവഹിക്കും. സംസ്ഥാന  ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ലോക ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 7.30 ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ യു.എൻ.ഇ.പി ഇന്ത്യ അംബാസഡർ ദിയ മിർസയുമായുള്ള സംവാദം നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: കാണുന്നതെല്ലാം കത്തിക്കുന്നത് കാലാവസ്ഥ മാറ്റത്തിനിടയാക്കും

ഡിസംബർ 8 ന് കാലാവസ്ഥാ അറിയിപ്പുകൾ, അനുബന്ധ വിഷയങ്ങൾ തുടങ്ങിയവയിൽ മൂന്ന് സെഷനുകൾ നടക്കും. 3.45 ന് നടക്കുന്ന സെഷനിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ, നിതി ആയോഗ് സി.ഇ.ഒ പരമേശ്വരൻ അയ്യർ, ലോകബാങ്ക് പ്രതിനിധി ജോൺ എ റൂം എന്നിവർ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്നതിനായി ആവശ്യമായ നയങ്ങൾ രൂപീകരിക്കുകയും അനുബന്ധ സംവിധാനങ്ങളും സേവനങ്ങളും ഒരുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ രണ്ട് ദിവസത്തെ പരിപാടിയിൽ ചർച്ച ചെയ്യും. കാലാവസ്ഥ സന്തുലിതമായി നിലനിർത്തുന്നതിന് വിവിധയിടങ്ങളിൽ നടപ്പാക്കിയ മാതൃകകളും ചർച്ച ചെയ്യും.

English Summary: India Climate and Development Partners Meet on December 7 and 8
Published on: 04 December 2022, 04:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now