1. News

കാണുന്നതെല്ലാം കത്തിക്കുന്നത് കാലാവസ്ഥ മാറ്റത്തിനിടയാക്കും

നമ്മൾ ചെയ്തുകൂട്ടിയ ചെറുതും വലുതുമായ പ്രവൃത്തികളുടെ ആകെ ഫലമാണു കത്തുന്ന ചൂട് അടക്കമുള്ള ഈ കാലാവസ്ഥാമാറ്റം .വരും തലമുറ ഇതിന്റെ ദുരിതം കൂടുതൽ കഠിനമായി നേരിടേണ്ടി വരും.

Asha Sadasiv
climate change
ഐഐടി–പാലക്കാട് ക്യാംപസിൽ നടന്ന ഇൻഫോസിസ് പ്രഭാഷണ പരമ്പരയിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയയൻസിലെ കാലാവസ്ഥ, സമുദ്ര ശാസ്ത്ര വകുപ്പ് പ്രഫസർ ഡോ. എസ്.കെ.സതീഷ് സംസാരിക്കുന്നു.

 

നമ്മൾ ചെയ്തുകൂട്ടിയ ചെറുതും വലുതുമായ പ്രവൃത്തികളുടെ ആകെ ഫലമാണു കത്തുന്ന ചൂട് അടക്കമുള്ള ഈ കാലാവസ്ഥാമാറ്റം.വരും തലമുറ ഇതിന്റെ ദുരിതം കൂടുതൽ കഠിനമായി നേരിടേണ്ടിവരും.അത്യുഷ്ണം കേരളത്തിന്റെ മാത്രം പ്രശ്നമല്ലെങ്കിലും പ്രാദേശികമായി നമുക്കതിനെ നേരിടാനും കുറയ്ക്കാനും കഴിയും.കാലാവസ്ഥാ വ്യതിയാനത്തിന് അടിസ്ഥാനമായ കാർബൺ കണികകളെ കണ്ടെത്തി ശാസ്ത്രലേ‍ാകത്തു ശ്രദ്ധേയനായ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് സയൻസിലെ ഡേ‍ാ. എസ്.കെ.സതീഷ് കാലാവസ്ഥ, ചൂട് ,എന്നിവയെക്കുറിച്ചു സംസാരിക്കുന്നു.പച്ചപ്പാണ് ചൂടിനെ ചെറുക്കാൻ ഉത്തമമാർഗം. മിക്ക രാജ്യങ്ങളും ചെയ്യുന്നത് അതാണ്,അദ്ദേഹം പറഞ്ഞു.

പ്രളയം കഴിഞ്ഞ് ഏതാണ്ട് ആറു മാസമായി കേരളത്തിൽ മഴയില്ല.ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റു കൂടിയായപ്പേ‍ാൾ ചൂടിന്റെ തീവ്രത വർധിച്ചു.ഉഷ്ണം വലിച്ചെടുക്കാനുളള പ്രകൃതിയുടെ സംവിധാനങ്ങൾക്കുണ്ടായ നാശം ദുരിതം ഇരട്ടിയാക്കി.അതാണ് ഇത്തവണത്തെ ഈ കെ‍ാടും ചൂടിനു കാരണം.

പാലിന്റെയും ബിസ്കറ്റിന്റെയും കവറുകളടക്കം എന്തും കൂട്ടിയിട്ടു കത്തിക്കുന്നു മാലിന്യം വേർതിരിച്ചു സംസ്കരിക്കാനും ബദൽ സംവിധാനത്തിനും നടപടിയില്ല. വാഹനങ്ങൾ പുറന്തള്ളുന്ന കാർബണിന്റെ അളവു തിട്ടപ്പെടുത്താനും കഴിയില്ല. എല്ലാം അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നു. കയ്യിൽ കിട്ടുന്നതെല്ലാം കത്തിക്കുന്നത് കാലാവസ്ഥയ്ക്ക് മാറ്റം വരുത്തും.

അന്തരീക്ഷത്തിൽ കറുത്ത കണങ്ങൾ വർധിക്കുന്നതനുസരിച്ചു ചൂടു കൂടും. അവ പ്രകാശം വലിച്ചെടുക്കുന്നതിനാലാണ് താപനില ഉയരുന്നത്.കാർമേഘങ്ങളുടെ രൂപീകരണത്തെയും വിതരണത്തെയും അതു ബാധിക്കും, മഴ കുറയും.മലിനീകരണമാണു കണങ്ങൾക്കു കാരണം.ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലെ‍ാന്നു വലുപ്പം മാത്രമുള്ള ഇവയെ നേരിട്ടു കാണാൻ കഴിയില്ലെങ്കിലും.പ്രത്യാഘാതം കടുത്തതാണ്.കാലവർഷം വൈകിപ്പിക്കും, മഴയുടെ വിതരണം താറുമാറാക്കും.

ആകാശത്തിന്റെ നീലനിറം നരച്ചതാകുന്നതു മാലിന്യം അടിയുന്നതുകെ‍ാണ്ടാണ്. പ്രകാശത്തെ വലിച്ചെടുക്കുന്ന മാലിന്യം സ്വയം ചൂടാകും.മഴ പെയ്താലേ അന്തരീക്ഷത്തിലെ പെ‍ാടിപടലങ്ങൾ ഇല്ലാതാകൂ.ഡൽഹിയുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെങ്കിലും കെ‍ാച്ചി, തിരുവനന്തപുരം നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം.അപകടകരമായ രീതിയിലാണ്..വൻകിട വ്യവസായങ്ങളും ആണവനിലയങ്ങളും ഇല്ലാതിരുന്നിട്ടും ഇതാണ് സ്ഥിതി. കെ‍ാച്ചിയിൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം വൻതേ‍ാതിലാണ്.,അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി നാശവും അന്തരീക്ഷ മലിനീകരണവും മൂലമുള്ള കാലാവസ്ഥാ വ്യതിയാനം വർഷങ്ങൾ കഴിയുമ്പേ‍ാൾ കേരളത്തിന്റെ സ്വന്തമായ കാലവർഷം അടക്കമുള്ള ദക്ഷിണമേഖലയിലെ മഴക്കാലത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ആദ്യം വേണ്ടതു കാലാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കാണ്. അതിന്റെ അടിസ്ഥാനത്തിലാകണം നിരീക്ഷണവും വിശകലനവും. നെറ്റ്‌വർക്ക് സ്ഥാപിച്ചു ഡേറ്റകൾ ഡിജിറ്റലൈസ് ചെയ്യണം. നടപ്പാക്കാൻ തയാറെങ്കിൽ ഡേറ്റാ സംവിധാനത്തിനു ഫണ്ട് വിവിധ ഏജൻസികളിൽ നിന്നു ലഭിക്കും.വായുമലിനീകരണം കൂടുതലുള്ള ബെംഗളൂരുവിൽ അതിന്റെ തേ‍ാത് അളക്കാൻ 100 വിദ്യാലയങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒ‍ാഫ് സയൻസിന്റെ സഹകരണത്തേ‍ാടെ സെൻസറുകൾ സ്ഥാപിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്തിൽ വായുമലിനീകരണം കണ്ടെത്താനും ശ്രമം നടക്കുന്നു.കേരളത്തിന്റെ സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾ വേഗം നടപ്പാക്കാനാകും.

ഇപ്പേ‍ാഴത്തെ സ്ഥിതിയിൽ സംസ്ഥാനത്തു വേനൽമഴ നിർണായകമാണ്. ഇത്തവണ കാലവർഷം വൈകുമേ‍ാ എന്നു സൂചന നൽകാനുള്ള ലക്ഷണമെ‍ാന്നും ഇതുവരെ പ്രത്യക്ഷമായിട്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയുണ്ടായാൽ സ്ഥിതി ഗുരുതരമാകും.പ്രകൃതിയിൽ എല്ലാറ്റിനും കൃത്യമായ ഒരു തുടർച്ചയുണ്ട്. അതു ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മലിനീകരണം കാരണം അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്ന കറുത്ത കണങ്ങൾ (കാർബൺ) വ്യാപകമായ .ശ്വാസകേ‍ാശ രേ‍ാഗങ്ങൾക്കു കാരണമാകുമെന്നു അദ്ദേഹം അറിയിച്ചു.അതിസൂക്ഷ്മമായ കണങ്ങൾ ശ്വാസകേ‍ാശത്തിലേക്ക് അരിച്ചിറങ്ങി കരളിൽ അടിയും. നഗരങ്ങളിലെ വിദ്യാർഥികൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട ആരേ‍ാഗ്യപ്രശ്നങ്ങൾ ധാരാളമാണ്. ബെംഗളൂരു നഗരത്തിൽ നടത്തിയ പഠനത്തിൽ ഇത്തരം ഒട്ടേറെ സംഭവങ്ങൾ കണ്ടെത്താനായി.അനുദിനം പെരുകുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം വലിയ ഭീഷണിയാണ്. പലയിടത്തും 2 മുതൽ 3 വരെ ഡിഗ്രി ചൂടു വർധിക്കാൻ ഈ കറുത്ത കണങ്ങൾ കാരണമാകുന്നുണ്ട്.കാലാവസ്ഥ മാറ്റത്തിലും അന്തരീക്ഷ മലിനീകരണത്തിലും വിമാനങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും ഗവേഷണം നടക്കുകയാണ്. വിമാനത്തിൽ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തിലെ ഒ‍ാസേ‍ാൺ പാളികളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്:മനോരമ

English Summary: Burning plastics and all causes climate change

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds