Updated on: 16 November, 2023 9:07 AM IST
India Post Office Recruitment 2023: Apply for 1899 vacancies

പോസ്റ്റ് ഓഫീസിലെ വിവിധ തസ്‌തികകളിലായി 1899 ഒഴിവുകൾ. കായിക താരങ്ങൾക്കാണ് അവസരം നൽകുന്നത്. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് തപാൽ വകുപ്പ് വിവിധ വിഭാഗങ്ങളിലായി നിയമനം നൽകും.

ബന്ധപ്പെട്ട വാർത്തകൾ: നഴ്സുമാര്‍ക്ക് കാനഡയിലും സൗദിയിലും തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ

ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷണൽ സ്പോർട്സ്/ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിനു കീഴിലെ കായികക്ഷമതയിൽ നാഷനൽ അവാർഡ് നേടിയവർ എന്നിവർക്കാണ് അവസരം.  കൂടുതൽ വിവരങ്ങൾക്ക് http://indiapost.gov.in സന്ദർശിക്കുക. 

അവസാന തീയതി

ഉദ്യോഗാർഥികൾക്ക് ഡിസംബർ 9 വരെ https://dopsportsrecruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഗ്രൂപ്പ് സി തസ്തികകളിലായി ആകെ 1899 ഒഴിവുകളാണ് ഉള്ളത്. കേരളം, ലക്ഷ്വദ്വീപ്, മാഹി മേഖലയിൽ 94 ഒഴിവുകളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/11/2023)

പോസ്റ്റൽ അസിസ്റ്റന്റ്

ആകെ 31 ഒഴിവുകൾ.

സോർട്ടിങ് അസിസ്റ്റന്റ്

3 ഒഴിവുകൾ. രണ്ട് തസ്തികകൾക്കും ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും വേണം. പ്രായ 18നും 27നും ഇടയിൽ. ശമ്പളം 25,500 രൂപ മുതൽ 81,100 രൂപ വരെ.

പോസ്റ്റ്മാൻ

28 ഒഴിവുകൾ. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്/ഉയർന്ന തലത്തിൽ മലയാളം ഒരു വിഷയമായി പഠിക്കണം. കംപ്യൂട്ടർ പരിജ്ഞാനവും വേണം. 2 വീലർ, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് അനിവാര്യം. പ്രായം 18നും 27നും ഇടയിൽ. ശമ്പളം 21,700 മുതൽ 69,100 രൂപവരെ.

ബന്ധപ്പെട്ട വാർത്തകൾ: കെ–റെയിലിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു

മൾട്ടി ടാസ്കിങ് സ്റ്റാഫ്

ആകെ 32 ഒഴിവുകൾ. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 18നും 25നും ഇടയിൽ. ശമ്പളം 18,000മുതൽ 56,900 രൂപവരെ.

അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. സ്‌ത്രീകൾ, ട്രാൻസ്ജെൻഡർ, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, ഇഡബ്ല്യുഎസ് എന്നിവർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കാം.

തിരഞ്ഞെടുപ്പ്

യോഗ്യത അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് പ്രകാരമാണ്.

English Summary: India Post Office Recruitment 2023: Apply for 1899 vacancies
Published on: 16 November 2023, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now