Updated on: 29 May, 2022 8:02 AM IST
Indian Army: 40 engineer vacancies for 136th batch of technical graduation course

ഇന്ത്യൻ ആർമിയിൽ (Indian Army) ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനീയറിങ് ബിരുദക്കാരാണ് യോഗ്യത നേടിയവർ. ആകെ 40 ഒഴിവാണുള്ളത്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ജൂൺ 9 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/05/2022)

ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.  അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 20-27 വയസ്സ് ആണ് പ്രായപരിധി.  1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകർ.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർമാരുടെ (ടെക്‌സ്റ്റൈൽസ്) ഒഴിവുകൾ

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ

സിവില്‍-9,

ആര്‍ക്കിടെക്ചര്‍-1,

മെക്കാനിക്കല്‍-6,

ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്-3,

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം.എസ്സി.

കംപ്യൂട്ടര്‍ സയന്‍സ്-8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-3, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍-1,

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-3,

ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒ (DRDO)ൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ; ശമ്പളം 54000

എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ്-1,

ഇലക്ട്രോണിക്സ്-1,

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍-1,

പ്രൊഡക്ഷന്‍-1,

ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്-1,

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-1.

English Summary: Indian Army: 40 engineer vacancies for 136th batch of technical graduation course
Published on: 29 May 2022, 12:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now