Updated on: 2 March, 2022 6:30 AM IST
Indian Army AMC Recruitment 2022: Those who have passed 10th class can apply

ഇന്ത്യന്‍ ആര്‍മിയിൽ എഎംസി (army medical corps) യൂണിറ്റിലെ വിവിധ സിവിലിയന്‍ ഗ്രൂപ്പ് സി തസ്തികകളിൽ നിയമനം നടത്തുന്നു.   ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 4 മുതല്‍ 45 ദിവസത്തിനുള്ളില്‍ തപാല്‍ വഴി അപേക്ഷകള്‍ അയയ്ക്കാം. ആകെ 47 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നാല് പേപ്പറുകള്‍ അടങ്ങുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിംഗ്, ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളാണ് നാല് പേപ്പറുകളിൽ ഉള്‍ക്കൊള്ളുന്നത്.

ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (01.03.2022)

ഒഴിവ് സംബന്ധിച്ച വിശദാംശങ്ങള്‍

ആകെ ഒഴിവ് - 47

ബാര്‍ബര്‍ - 19 പോസ്റ്റുകള്‍

ചൗക്കിദാര്‍ - 4

പാചകം - 11

എല്‍ഡിസി (ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്) - 2

അലക്കുകാരന്‍ - 11

പ്രായപരിധി

എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

വിദ്യാഭ്യാസം

ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് മെട്രിക്കുലേഷന്‍ (10th) പാസായിരിക്കണം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് തത്തുല്യമായ പരീക്ഷ പാസായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം

  • ആര്‍മി മെഡിക്കല്‍ കോര്‍പ്‌സിന്റെ (AMC) ഔദ്യോഗിക വെബ്സൈറ്റില്‍ www.amcsscentry.gov.in ലഭ്യമായ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക 

  • ബ്ലോക്ക് ലെറ്റേഴ്സ് ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.

  • അപേക്ഷകര്‍ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ 'കമാന്‍ഡന്റ് എഎംസി സെന്റര്‍ ആന്‍ഡ് കോളേജ് ലക്നൗ' എന്ന വിലാസത്തിൽ 100 രൂപയുടെ തപാല്‍ ഓര്‍ഡര്‍ അയയ്ക്കണം

     

     

  • ആവശ്യമായ എല്ലാ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സെല്‍ഫ് അറ്റസ്റ്റ് ചെയ്ത ശേഷം ഒപ്പം അയയ്ക്കേണ്ടതാണ്. 

  • ഉദ്യോഗാര്‍ത്ഥികള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ അപേക്ഷ അടങ്ങിയ കവറിന് മുകളില്‍ “Application for the post of (name of the post)" എന്ന് എഴുതണം.

ഉദ്യോഗാര്‍ത്ഥികള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ അപേക്ഷ അടങ്ങിയ കവറിന് മുകളില്‍ “Application for the post of (name of the post)" എന്ന് എഴുതണം.

പരീക്ഷാ രീതി

എല്ലാ പേപ്പറുകളിലും ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ - I, പേപ്പര്‍ IV എന്നിവയ്ക്ക് 25 മാര്‍ക്കിന്റെ 25 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അതേസമയം പേപ്പര്‍ - II, പേപ്പര്‍ - III എന്നിവയ്ക്ക് 50 മാര്‍ക്കിന്റെ 50 ചോദ്യങ്ങള്‍ ആണ് ഉണ്ടായിരിക്കുക. എഴുത്തു പരീക്ഷയുടെ ആകെ സമയം 2 മണിക്കൂര്‍ ആയിരിക്കും.

English Summary: Indian Army AMC Recruitment 2022: Those who have passed 10th class can apply
Published on: 01 March 2022, 09:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now