1. News

ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (01.03.2022)

ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 9.

Meera Sandeep
Apply now for these various vacancies (01.03.2022)
Apply now for these various vacancies (01.03.2022)

അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 9.

ഒക്കുപേഷണൽ തെറാപ്പിസ്റ്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഓട്ടിസം സെന്ററിലെ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് 0483 2765056.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കാം

താമരശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ 01. 01.2000 മുതല്‍ 31.08.2021 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പുതുക്കല്‍ റദ്ദായി വീണ്ടും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും രജിസ്ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് 2022 ഏപ്രില്‍ 30 വരെ സമയം അനുവദിച്ചിരിക്കുന്നു. രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10 /1999 മുതല്‍ 6 /2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള   സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയും ഓഫീസില്‍ നേരിട്ട് ഹാജരായും രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ്.

ഈ ഒഴിവുകകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (28.02.2022)

അഭിമുഖം നടത്തും

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം) കാറ്റഗറി നമ്പര്‍. 115/2020) തസ്തികയുടെ അഭിമുഖം 2022 മാര്‍ച്ച് മൂന്നിന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തുന്നു. ഇന്റര്‍വ്യൂവിന് ഹാജരാവുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റില്‍ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2371971.

English Summary: Apply now for these various vacancies (01.03.2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds