ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍( ICAR ) ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച വലിയ ഗവേഷണ സ്ഥാപനത്തിനുള്ള സര്‍ദാര്‍ പട്ടേല്‍ പുരസ്‌ക്കാരം കൊച്ചിയിലെ സെന്‍ട്രല്‍ മറീന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് കരസ്ഥമാക്കി. മികച്ച ചെറിയ ഗവേഷണ സ്ഥാപനം മുംബയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ കോട്ടണ്‍ ടെക്‌നോളജിയാണ്. മികച്ച കാര്‍ഷിക സര്‍വ്വകലാശാലയ്ക്കുള്ള പുരസ്‌ക്കാരം ഉത്തരാഖണ്ഡിലെ പാന്ത് നഗറിലെ ഗോവിന്ദ് വല്ലഭ് പാന്ത് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജി നേടി. പഠനം,ഗവേഷണം, എക്സ്റ്റന്‍ഷന്‍,ഇന്നവേഷന്‍ എന്നീ മേഖലകളിലെ മികവാണ് സ്ഥാപനത്തെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.
2019 ലെ മികച്ച കോഓര്‍ഡിനേറ്റഡ് ഗവേഷണ പദ്ധതിക്കുളള ചൗധരി ദേവിലാല്‍ പുരസ്‌ക്കാരം ഹൈദരാബാദിലെ സോര്‍ഗം പദ്ധതിയും ലൂധിയാനയിലെ മെയ്‌സ് പദ്ധതിയും പങ്കിട്ടു. ദേശീയതലത്തിലുളള മികച്ച കെവികെയ്ക്കുളള ദീന്‍ദയാല്‍ ഉപാധ്യായ കൃഷി വിജ്ഞാന്‍ പ്രോത്സാഹന്‍ പുരസ്‌ക്കാരം മധ്യപ്രദേശിലെ ദതിയ കെവികെയും ആന്ധ്രപ്രദേശിലെ വെങ്കടരാമണ്ണഗുഡം കെവികെയും പങ്കിട്ടു. ട്രൈബല്‍ ഫാമിംഗ് സിസ്റ്റത്തെ കുറിച്ചുളള പഠനത്തിനുള്ള ഫക്രുദീന്‍ അലി അഹമ്മദ് പുരസ്‌ക്കാരം കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുകളായ ഡോ.പി.രാജീവ്,ഡോ.സി.പ്രശാന്ത്, ഡോ.ഇ.ജയശ്രീ എന്നിവര്‍ക്ക് ലഭിച്ചു.
പോസ്റ്റ് ഗ്രാഡ്വേറ്റ് ഔട്ട്‌സ്റ്റാന്‍ഡിംഗ് ഡോക്ടറല്‍ തീസിസിനുള്ള ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌ക്കാരത്തിന് ആനിബല്‍ ഹസ്ബന്‍ഡ്രിയില്‍ കേരള വെറ്റെറിനറി സര്‍വ്വകലാശാലയിലെ കോളേജ് ഓഫ് വെറ്റെറിനറി & ആനിമല്‍ സയന്‍സസിലെ അസി.പ്രൊഫസര്‍ ഡോ.ജസ് വര്‍ഗ്ഗീസും വിള സംരക്ഷണത്തില്‍ ഡോ.ടി.ആര്‍.രശ്മി,പുലരിയും ഫിഷറീസില്‍ എറണാകുളത്തെ ഡോ.നിതിന്‍ ചക്കരേഴത്ത് തിലകപ്പനും ഡോ.സെല്‍സ.ജെ.ചക്കാലക്കനും പുരസ്‌ക്കാരങ്ങള്‍ നേടി.
ജഗജ്ജീവന്‍ റാം ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌ക്കാരത്തിന് കണ്ണൂര്‍ പയ്യന്നൂര്‍ ആസാദ് ഭവനിലെ ടി.പുരുഷോത്തമന്‍ അര്‍ഹനായി. ടെക്‌നിക്കല്‍ കാറ്റഗറിയിലെ കാഷ് അവാര്‍ഡിന് കായംകുളം സിപിസിആര്‍ഐയിലെ അഗ്രികള്‍ച്ചറല്‍ എന്റമോളജിസ്റ്റ് ഡോ.ടി.ശിവകുമാര്‍ അര്‍ഹനായി. 20 കാറ്റഗറികളിലായി 160 പുരസ്‌ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
Indian Council of Agricultural Research (ICAR) declared farm awards 2019
The Indian Council of Agricultural Research has been recognizing and rewarding the institutions, scientists, teachers, farmers and agricultural journalists every year. This year; nearly 160 awardees under 20 different categories have been selected. These comprise three Institutions, two AICRP, 14 KVKs, 94 Scientists, 31 farmers, 6 journalists and 10 staff members of various ICAR Institutes. It is heartening to note that of the 141 awarded persons 19 are women.
Among the Agricultural Universities and Deemed universities, Govind Ballabh Pant University of Agriculture & Technology, Pantnagar has been bestowed upon the Best Agriculture University Award for the rapid strides in all spheres of teaching, research, extension and innovations, ICAR- Central Marine Fisheries Research Institute, Cochi has been awarded the Best Institution Award among the large institute category whereas, the ICAR-Central Institute for Research on Cotton Technology, Mumbai has been adjudged the best ICAR institution among smaller ICAR Institutes category.
All India Coordinated Research Project on Sorghum, Hyderabad and All India Coordinated Research Project on Maize, Ludhiana have been jointly conferred Chaudhary Devi Lal Outstanding All India Coordinated Research Project Award 2019. Deendayal Upadhyay Krishi Vigyan Protsahan Puruskar for KVKs at National Level has been jointly bagged by Krishi Vigyan Kendra, Datia, Madhya Pradesh and Krishi Vigyan Kendra, Venkataramannagudem, Andhra Pradesh for outstanding extension/ outreach activities having significant impact in developing agriculture and allied sectors of the district.
Six journalists comprising of 4 from Print and 2 from electronic media have been given the Chaudhary Charan Singh Award for agricultural journalism 2019.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോണ്‍ട്രാക്ട് ഫാമിംഗിന്റെ ഗുണഫലം ചെറുകിട കര്‍ഷകര്‍ക്ക് ലഭ്യമാകണം -കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍