1. News

കോണ്‍ട്രാക്ട് ഫാമിംഗിന്റെ ഗുണഫലം ചെറുകിട കര്‍ഷകര്‍ക്ക് ലഭ്യമാകണം -കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

കോണ്ട്രാക്ട് ഫാമിംഗിന്റെ ഗുണഫലം ചെറുകിട കര്ഷകര്ക്ക് ലഭിക്കുന്നു എന്നുറപ്പാക്കണമെന്ന് ICAR- KVK ശാസ്ത്രജ്ഞന്മാരോട് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര് അഭ്യര്ത്ഥിച്ചു. ഇന്ത്യന് കാര്ഷിക ഗവേഷണ കൗണ്സില് (ICAR) 92-ാം ഫൗണ്ടേഷന് ഡേ ആഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 9 പതിറ്റാണ്ടായി കാര്ഷിക മേഖലയുടെ പുരോഗതിക്കായി പ്രവര്ത്തിക്കുന്ന ശാസ്ത്രജ്ഞരെ മന്ത്രി അഭിനന്ദിച്ചു.

Ajith Kumar V R
Agriculture minister Narendra Singh Tomar
Agriculture minister Narendra Singh Tomar

കോണ്‍ട്രാക്ട് ഫാമിംഗിന്റെ ഗുണഫലം ചെറുകിട കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കണമെന്ന് ICAR- KVK ശാസ്ത്രജ്ഞന്മാരോട് കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ICAR) 92-ാം ഫൗണ്ടേഷന്‍ ഡേ ആഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 9 പതിറ്റാണ്ടായി കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെ മന്ത്രി അഭിനന്ദിച്ചു. ഭാരതം ഭക്ഷ്യധാന്യഉത്പ്പാദനത്തില്‍ മുന്നിലെത്തിയത് ശാസ്ത്രജ്ഞരുടെ ഗവേഷണ നേട്ടവും കര്‍ഷകരുടെ കഠിനാധ്വാനവുംകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.കോവിഡ് ലോക്ഡൗണ്‍ കാലത്തും അധികവിളവ് ഉത്പ്പാദനത്തിന് സഹായിച്ച കര്‍ഷകരെ മന്ത്രി അഭിനന്ദിച്ചു. കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാന്‍ പര്യാപ്തമാകുംവിധം നിയമഭേദഗതികളും ഓര്‍ഡിനന്‍സുകളും കൊണ്ടുവരാന്‍ നേതൃത്വം കൊടുത്ത പ്രധാനമന്ത്രിയോട് തോമര്‍ നന്ദി രേഖപ്പെടുത്തി.

പുസ ഇന്‍സ്റ്റിട്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ശാസ്ത്രസമൂഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യകാര്യത്തില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന കാലം അവസാനിക്കണം.ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണത്തിന്റെയും പയര്‍വര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പാമോയിലിന്റെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. പയര്‍വര്‍ഗ്ഗങ്ങളില്‍ സ്വയംപര്യാപ്തത കൈവരിച്ചപോലെ എണ്ണക്കുരുക്കളിലും സാധിക്കേണ്ടതുണ്ട്,മന്ത്രി അഭിപ്രായപ്പട്ടു.

8 പുതിയ ഉത്പ്പന്നങ്ങളും 10 പ്രസിദ്ധീകരണങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. കൃഷി സഹമന്ത്രിമാരായ പുരുഷോത്തം രൂപാല,കൈലാഷ് ചൗധരി, ICAR ഡയറക്ടര്‍ ജനറല്‍ ഡോ.ത്രിലോചന്‍ മഹാപാത്ര, ICAR ശ്‌സ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1929 ജൂലൈ 16 ന്ാണ് ICAR രൂപീകൃതമായത്. ഇപ്പോള്‍ 102 ഗവേഷണ സ്ഥാപനങ്ങളും 71 കാര്‍ഷിക സര്‍വ്വകലാശാലകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ-പഠന ശ്രംഖലയാണ് ICAR.

celebration of 92nd foundation day
celebration of 92nd foundation day

Ensure that the benefits of contract farming reach the small farmers, says Agriculture minister Narendra Singh Tomar

ICAR and KVK scientists  have to ensure that the benefits of contract farming reach the small farmers,agriculture minister Narendra Singh Tomar said while inaugurating the celebration of 92nd foundation day of .Indian Council of Agricultural Research (ICAR)  . On this occasion, he appreciated the efforts of the agricultural scientists due to which ICAR has contributed immensely in the progress of agriculture in the country during the last nine decades. He said that today India is surplus in foodgrains production due to the research contribution of the scientists and hard work of the farmers. He congratulated the farming community in the country for record production of crops even during the lockdown due to Covid-19 pandemic.  Tomar also expressed gratitude to Prime Minister  Narendra Modi for bringing in long-awaited agricultural reforms by announcing legal amendments and ordinances which will empower the farmers and help them in getting remunerative prices for their produce.

Exhorting the scientists to ensure that in its tenth decade, the Pusa Institute (IARI) gets upgraded from a national institute to an institute of international status, the Minister said that there is need to reduce dependence on imports, increase production of healthy foods and also increase production of pulses and oilseeds. Palm oil production needs to be increased by research and increased cultivation. Laying emphasis on developing new varieties of oilseeds, Shri Tomar said that the near self-sufficiency achieved in pulses production needs to be replicated for oilseeds production also so that import of edible oils is reduced.

On this occasion, 8 new products and 10 publications were released. Union Ministers of State for Agriculture Shri Parshottam Rupala and Shri Kailash Choudhary, Director General, ICAR, Dr. Trilochan Mahapatra, a number of ICAR scientists and officials were present.The Indian Council of Agricultural Research (ICAR) is an autonomous organisation under the Department of Agricultural Research and Education (DARE), Ministry of Agriculture and Farmers Welfare, Government of India. It was established on 16 July 1929 as a registered society under the Societies Registration Act, 1860. The Council is the apex body for co-ordinating, guiding and managing research and education in agriculture including horticulture, fisheries and animal sciences in the entire country. With 102 ICAR institutes and 71 agricultural universities spread across the country this is one of the largest national agricultural systems in the world.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: SBI, ICICI, HDFC എന്നി ടോപ്പ് ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി സ്പെഷ്യൽ ഫിക്സഡ് ഡെപോസിറ്റ് സ്കീം കൊണ്ടുവരുന്നു

English Summary: Ensure that the benefits of contract farming reach the small farmers, says Agriculture minister Narendra Singh Tomar

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds