Updated on: 23 September, 2021 11:45 AM IST
Indian Navy invites applications for short service commission officers

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 

ഇതിനായി ഇന്ത്യൻ നേവി, ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

2022 ജൂണിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ ഫോം ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം പാസായവർക്കാണ് അപേക്ഷിക്കാൻ അവസരം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ ജോയിൻ ചെയ്യുന്നതിന് മുമ്പ് യോഗ്യത നേടിയിരിക്കണം. അന്തിമ ഫലം 2022 ഏപ്രിൽ 30ന് മുമ്പ് സമർപ്പിക്കണം. ഇതിനായി officer@navy.gov.in എന്ന ഇമെയിൽ ഐ.ഡിയിലേക്ക് അയച്ചാൽ മതിയാകും.

എക്സിക്യൂട്ടീവ്, എജ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 181 സീറ്റുകളാണ് ഒഴിവുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഷോർട്ട് സർവീസ് കമ്മഈഷനിലേക്ക് 10 വർഷത്തെ നിയമനം ലഭിക്കും. പിന്നീട് ഇത് 4 വർഷം വരെ ആരോഗ്യ ക്ഷമത, പ്രകടനം, സർവീസ് ആവശ്യകത എന്നിവയനുസരിച്ച് നീട്ടി നൽകും.

ഒ.എൻ.ജി.സിയിൽ 313 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ബി.എസ്.എഫിലെ 269 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

 

English Summary: Indian Navy invites applications for short service commission officers
Published on: 23 September 2021, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now