Updated on: 17 March, 2023 11:57 AM IST
India's rising temperature will not affect wheat crops says center

രാജ്യത്തെ വടക്കൻ സമതല പ്രദേശങ്ങളിലെ താപനില വർദ്ധനവ് ഗോതമ്പിനെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്രം വെളിപ്പെടുത്തി. ഫെബ്രുവരിയിൽ അസാധാരണമായ ചൂട് അനുഭവപ്പെട്ടതിനാൽ, രാജ്യത്തെ പ്രധാന വിളകളിൽ ഒന്നായ ഗോതമ്പുകളിൽ കഴിഞ്ഞ വർഷം സംഭവിച്ച ചൂടിന്റെ ആഘാതം വീണ്ടും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഇന്ത്യയുടെ വടക്കൻ സമതല പ്രദേശങ്ങളിലെ താപനില വർദ്ധനവ് ഗോതമ്പ് ധാന്യ വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയില്ല എന്ന്, 2023 മാർച്ച് 14ന് കേന്ദ്രസർക്കാർ ലോക്സഭയിൽ പറഞ്ഞു.

2023 ഫെബ്രുവരിയിൽ വടക്കേ ഇന്ത്യൻ സമതലങ്ങളിലെ ഏറ്റവും കൂടിയ താപനില ഭൂരിഭാഗം പ്രദേശങ്ങളിലും 32-33 ഡിഗ്രി സെൽഷ്യസായിരുന്നു, ഈ താപനില ഗോതമ്പ് ധാന്യ വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയില്ല എന്നും, കാരണം 'വിളകളിൽ വർധിക്കുന്ന താപനില 2 മുതൽ 3 ഡിഗ്രി വരെ എളുപ്പത്തിൽ മോഡുലേറ്റ് ചെയ്യാൻ കഴിയുമെന്നും', ജലസേചനം വഴി വായുവിൽ ഉയരുന്ന താപനില ക്രമീകരിക്കാൻ എളുപ്പമാണ് എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സംസ്ഥാന കാർഷിക സർവ്വകലാശാലകളുമായും, കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായും സഹകരിച്ച് കർണാലിലെ ICAR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗോതമ്പ് ആൻഡ് ബാർലി റിസർച്ച് (IIWBR) നടത്തിയ സർവേയിൽ ഗോതമ്പ് വിളകളുടെ സ്ഥിതി സാധാരണ നിലയിലാണെന്ന് കണ്ടെത്തിയതായി കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.

IWBR, ഫെബ്രുവരിയിൽ, ഉയർന്ന താപനിലയുടെ ഫലമായ മഞ്ഞ തുരുമ്പൻ രോഗത്തിനായി വിളകൾ പരിശോധിക്കാൻ കർഷകരോട് ആവശ്യപ്പെട്ട് ഉപദേശങ്ങൾ നൽകിയിരുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഫെബ്രുവരി 20ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗോതമ്പിലും മറ്റ് നില നിൽക്കുന്ന വിളകളിലും ഉയർന്ന പകൽ താപനിലയുടെ ആഘാതത്തെക്കുറിച്ച് നിർദേശങ്ങൾ കർഷകർക്ക് നൽകി. മധ്യ, ഉപദ്വീപിലെ ഇന്ത്യയിൽ, വിള വളർച്ചാ കാലയളവിലുടനീളം വടക്കൻ സമതലങ്ങളിൽ താപനില താരതമ്യേന ഉയർന്നതാണ്, കൂടാതെ വിളകളുടെ ഫിനോളജി സ്വാഭാവികമായും അതിനനുസരിച്ച് ക്രമീകരിക്കപ്പെടുന്നു എന്ന് ഗോതമ്പ് വിളകളിൽ താപത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ വിദഗ്ദ്ധർ വെളിപ്പെടുത്തി. 

അതിനാൽ, ഈ പ്രദേശങ്ങളിൽ, 35 ° C വരെ ഉയർന്ന താപനിലയും ഗോതമ്പ് വിളവിനെ പ്രതികൂലമായി ബാധിക്കില്ലെന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു. രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം 112.18 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു, 2022-23 കാർഷിക വർഷത്തിലെ രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം 2021-22 കാലയളവിൽ നേടിയ ഉൽപാദനത്തേക്കാൾ 4.44 ദശലക്ഷം ടൺ കൂടുതലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഗോതമ്പ് വിളയിലെ വിളവ് നഷ്ടം മൂലം ആഗോള ഗോതമ്പ് വിലയിലുണ്ടായ കുതിച്ചുചാട്ടത്തിനും ആഭ്യന്തര സർക്കാർ സ്റ്റോക്കുകളിലെ ഇടിവിനുമിടയിൽ 2022 മെയ് 13 ന് ഗോതമ്പ് കയറ്റുമതി നിരോധിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാർച്ചിൽ ഉഷ്ണതരംഗം കാരണം വിളയുടെ ഉത്പാദനക്ഷമതയിൽ കുറവുണ്ടായി.

ബന്ധപ്പെട്ട വാർത്തകൾ: ബജറ്റിൽ മൃഗസംരക്ഷണ, ക്ഷീര വകുപ്പിനനുവദിച്ച 1500 കോടി രൂപ വിനിയോഗിക്കാത്തതിനാൽ പണം സറണ്ടർ ചെയ്ത് കേന്ദ്രം

English Summary: India's rising temperature will not affect wheat crops says center
Published on: 17 March 2023, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now