1. News

ബജറ്റിൽ മൃഗസംരക്ഷണ, ക്ഷീര വകുപ്പിനനുവദിച്ച 1500 കോടി രൂപ വിനിയോഗിക്കാത്തതിനാൽ പണം സറണ്ടർ ചെയ്ത് കേന്ദ്രം

കേന്ദ്ര ബജറ്റിൽ മൃഗസംരക്ഷണ, ക്ഷീര വകുപ്പിനനുവദിച്ച 1500 കോടി പൂർണമായും വിനിയോഗിക്കാത്തതിനാൽ കേന്ദ്രം പണം സറണ്ടർ ചെയ്തു

Raveena M Prakash
The center has surrendered 1500 crores of rupees to not spending for dept of animal husbandry
The center has surrendered 1500 crores of rupees to not spending for dept of animal husbandry

കേന്ദ്ര ബജറ്റിൽ മൃഗസംരക്ഷണ, ക്ഷീര വകുപ്പിനനുവദിച്ച 1500 കോടി പൂർണമായും വിനിയോഗിക്കാത്തതിനാൽ കേന്ദ്രം പണം സറണ്ടർ ചെയ്തു. 2023 ഫെബ്രുവരി വരെ, 2022-23 ലെ ബജറ്റ് വിഹിതത്തിന്റെ 60% ൽ താഴെയാണ് വകുപ്പ് ചെലവഴിച്ചതെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് ലോക്സഭയിൽ അവതരിപ്പിച്ചു. 2019-20 മുതൽ 2021-22 വരെയുള്ള മൂന്ന് വർഷത്തിനിടയിൽ, ഇന്ത്യാ ഗവൺമെന്റിന്റെ മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് അതിന്റെ ബജറ്റിൽ നിന്ന് 1,545.78 കോടി രൂപ സറണ്ടർ ചെയ്തിട്ടുണ്ട്, ഈ തുക പൂർണ്ണമായും വിനിയോഗിക്കാൻ കഴിയാത്തതിനാലാണ് പണം തിരിച്ചെടുക്കുന്നത് എന്ന് കേന്ദ്രം അറിയിച്ചു.

2022-23 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ അവസാന മാസമായ 2023 ഫെബ്രുവരി 20 വരെയുള്ള കണക്കാണിത്. പുതുക്കിയ എസ്റ്റിമേറ്റ് (RE) ഘട്ടത്തിൽ 3,440.97 കോടി രൂപയുടെ ബജറ്റ് വിഹിതത്തിന്റെ 56.07 ശതമാനം മാത്രമാണ് വകുപ്പ് ചെലവഴിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2020-21, 2021-22 വർഷങ്ങളിൽ യഥാക്രമം 98.7 ശതമാനവും 98.5 ശതമാനവും ആയിരുന്നു ചെലവ്. ഇതിനു പുറമെ വകുപ്പിനുള്ള വിഹിതം, കേന്ദ്രം തുടർച്ചയായി വെട്ടിക്കുറച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗിക്കാത്തതിനൊപ്പം, ദേശീയ സമ്പദ്‌വ്യവസ്ഥയിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ സംഭാവനയുടെ ഉയർച്ചയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും, യൂണിയന്റെ 'ഡിമാൻഡ് ഫോർ ഗ്രാന്റ്' (2023-24) റിപ്പോർട്ട് സൂചിപ്പിച്ചു. 

2019-20 മുതൽ 2021-22 വരെയുള്ള മൂന്ന് വർഷത്തിനിടെ ഡിപ്പാർട്ട്‌മെന്റ് 500 കോടി രൂപ സറണ്ടർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓരോ വർഷവും ഇത്രയും വലിയ തുക സറണ്ടർ ചെയ്തിട്ടും, കേന്ദ്ര ബജറ്റ് വിഹിതം വർധിപ്പിക്കണമെന്ന് വകുപ്പ് വീണ്ടും അഭ്യർഥിക്കുന്നു. 2022-23 സാമ്പത്തിക സർവ്വേ പ്രകാരം, വിള മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം എന്നീ മേഖലകൾ വളർന്നുവരുന്ന മേഖലകളാണ് എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിംഗിൽ ഉദ്യോഗസ്‌ഥർ പറഞ്ഞു.

മൊത്തം കേന്ദ്ര വിഹിതത്തിൽ കൃഷി, കർഷക ക്ഷേമ വകുപ്പിന്റെ വിഹിതം 2023-24 വർഷത്തിൽ ഏകദേശം 2.5 ശതമാനമായിരുന്നു. എന്നിരുന്നാലും, മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പിന്റെ അത് 2020-21 ലെ 0.12 ശതമാനത്തിൽ നിന്ന് 2023-24 ൽ 0.10 ശതമാനമായി കുറഞ്ഞു. 2022-23 കാലയളവിലെ 5,590.11 കോടി രൂപയുടെ നിർദ്ദിഷ്ട തുകയ്‌ക്കെതിരെ, ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തിൽ വകുപ്പിന് 4,288.84 കോടി രൂപ മാത്രമാണ് അനുവദിച്ചത്, ഇത് RE ഘട്ടത്തിൽ 3,440.97 കോടി രൂപയായി വീണ്ടും കുറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: Temp rise: വിളവെടുപ്പിനു മുമ്പുള്ള ഉയരുന്ന താപനില, ശീതകാല വിളകൾക്ക് ഭീക്ഷണിയാകുന്നു

English Summary: The center has surrendered 1500 crores of rupees to not spending for dept of animal husbandry

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds