Updated on: 11 January, 2021 8:04 PM IST
ഒരു വായ്പയ്ക്ക് പരമാവധി 30,000 രൂപയാണ് സബ്സിഡി.

കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ബാങ്ക് വായ്പയിൽ പലിശ സബ്സിഡി അനുവദിക്കുന്നു. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായ ഭദ്രത പദ്ധതി പ്രകാരം 2020 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 വരെ ബാങ്കിൽനിന്ന് എടുത്തിട്ടുള്ള അധിക പ്രവർത്തന മൂലധന വായ്പയ്ക്കോ അധിക ടേം ലോണിനോ ആണ് പലിശ സബ്സിഡി ലഭിക്കുക.

ഇത്തരം വായ്പകൾ ലഭിച്ചിട്ടുള്ള ഉൽപാദന മേഖലയിലെ അല്ലെങ്കിൽ ജോബ് വർക്ക്/സർവ്വീസ് മേഖലയിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകൾക്ക് ആറുമാസത്തെ പലിശയുടെ 50 ശതമാനം പലിശ സബ്സിഡിയായി ലഭിക്കും. ഒരു വായ്പയ്ക്ക് പരമാവധി 30,000 രൂപയാണ് സബ്സിഡി.

 ടേം ലോൺ ആൻ്റ് വർക്കിംഗ് ക്യാപിറ്റൽ ലോൺ എന്നിവ എടുത്തിട്ടുള്ള യൂണിറ്റിന് പരമാവധി 60,000 രൂപയുമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഇത്തരം യൂണിറ്റുകൾ 01/01/2020 മുതൽ 15/03/2020 വരെ പ്രവർത്തിച്ചിട്ടുള്ള യൂണിറ്റുകൾ ആയിരിക്കണം.

ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഇസിഎൽജിഎസ് (എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റീ സ്കീം) പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉത്പാദന/സർവ്വീസ് മേഖലയിലെ എം എസ് എം ഇ യൂണിറ്റുകൾക്കും ഈ പലിശ സബ്സിഡിയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

വ്യവസായ വകുപ്പിൻ്റെ വെബ് സൈറ്റ് ആയ www.industry.kerala.gov.in എന്ന വെബ്സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം. The Industrial Security Package can be applied for through the website of the Department of Industries, www.industry.kerala.gov.in.

കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക്/മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുമായോ ജില്ലാ വ്യവസായകേന്ദ്രത്തിലോ ബന്ധപ്പെടേണ്ടതാണ്. ഫോൺ : 04872361945, 2360847

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തടി ചുരുക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ സൂക്ഷിക്കുക

English Summary: Industrial security package; Micro, small and medium enterprises can apply for the subsidy
Published on: 11 January 2021, 07:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now