Updated on: 3 January, 2021 8:27 PM IST

ഉപജീവനമാർഗ്ഗമായ കന്നുകാലികളുടെ ആകസ്മിക മരണം,ഉൽപ്പാദന പ്രത്യുൽപ്പാദന ക്ഷമതാനഷ്ടം ഇവയൊക്കെ ക്ഷീരകർഷകന് കനത്ത പ്രഹരം ഏൽപ്പിക്കും. കേരള സർക്കാർ, മൃഗസംരക്ഷണ വകുപ്പ് മുഖേന സംസ്ഥാനത്തെ കന്നുകാലികൾക്കും ക്ഷീര കർഷകർക്കും ഗോസമൃദ്ധി ഇൻഷ്വറൻസ് പദ്ധതി പ്രകാരം പരിരക്ഷ ഉറപ്പാക്കുന്നു.

സംസ്ഥാനത്ത് ലഭ്യമായ പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്ക് ഉരുവിനും ഉടമയ്ക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നു ഒരു വർഷ പദ്ധതിയോ, മൂന്നു വർഷ പദ്ധതിയോ തെരഞ്ഞെടുക്കാൻ കർഷകന് സ്വാതന്ത്യം ഉണ്ട്.

കറവയുള്ള പശുക്കൾ, എരുമകൾ, ഏഴുമാസത്തിനുമേൽ ഗർഭമുള്ള കിടാരികൾ, എരുമക്കുട്ടികൾ എന്നിവയെ ഇൻഷ്വർ ചെയ്യാം. ഉരുക്കളുടെ മരണം, ഉൽപ്പാദന, പ്രത്യുൽപ്പാദനക്ഷമതാനഷ്ടം എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും.

മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ കർഷകന്റെ വീട്ടിലെത്തി ഉരുവിന് കമ്മൽ (Ear Tag) ഇട്ടശേഷം പൂർണ്ണമായും വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കർഷകൻ പ്രീമിയം തുക അടയ്ക്കേണ്ടതും ഓൺലൈൻ ആയിട്ടാണ്.
കർഷകന് പൂർണ്ണമോ ഭാഗികമോ ആയ അംഗവൈകല്യത്തിനും അപകട മരണത്തിനും പരമാവധി 2 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ. ഈ പരിധി ഉയർത്തുന്നത് ഇപ്പോൾ സർക്കാർ പരിഗണനയിലാണ്.

65,000/ രൂപ വരെ വിലയുള്ള ഉരുവിന് ജനറൽ വിഭാഗത്തിന് പ്രീമിയം തുകയുടെ 50 ശതമാനവും, എസ്.സി./ എസ്.റ്റി വിഭാഗത്തിനും 70 ശതമാനവും സബ്സിഡി നൽകുന്നതാണ്.
സർക്കാർ മൃഗാശുപ്രതി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

English Summary: iNSURANCE COVERAGE AND SUBSIDY FOR DAIRY FARMERS
Published on: 12 December 2020, 03:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now