Updated on: 3 May, 2021 5:42 PM IST
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം.

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും

നിയന്ത്രണങ്ങൾ ഇവ

• അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല.

• അവശ്യ സർവീസ് വകുപ്പുകൾക്ക് മാത്രം പ്രവർത്തിക്കാൻ അനുവാദം ഉണ്ടാകും. മറ്റു വകുപ്പുകളിൽ ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ മാത്രം അനുവദിക്കും. 

• മെഡിക്കൽ ഓക്സിജൻ നീക്കത്തിന് തടസ്സമില്ല.ഓക്സിജൻ ടെക്നീഷ്യന്മാർ, ആരോഗ്യ - ശുചീകരണ പ്രവർത്തകർ
എന്നിവർക്ക് പ്രവർത്തിക്കാം.

• അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല

• പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. പരമാവധി ഡോർ ഡെലിവറി വേണം. ഹോട്ടലുകൾ, റസ്റ്റോറൻടുകൾ എന്നിവ പാഴ്സൽ സൗകര്യം മാത്രം നൽകി പ്രവർത്തിക്കണം.

• പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം; 2 മാസ്കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.

• അവശ്യ വസ്തുക്കൾ/ നിത്യോപയോഗ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകളും ഫാർമസികളും മാത്രം തുറക്കാം.
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

• വീടുകളിലെത്തിച്ചുള്ള മീൻ വിൽപനയാകാം.

• ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രം പ്രവർത്തിക്കാം.

• ടെലകോം , ഇൻറർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി മേഖലകളിലെ
തൊഴിലാളികൾക്ക് പ്രവർത്തിക്കാം . ഐടി മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണം.

• കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾക്കു തടസ്സമില്ല.

• വിവാഹ, സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു കർശന നിയന്ത്രണങ്ങൾ. വിവാഹത്തിന് 50 പേർ. മരണാനന്തര ചടങ്ങുകൾക്ക് 20. 

•ബാങ്കുകളുടെ പ്രവർത്തന സമയം 10 മുതൽ രണ്ടുവരെ ആക്കി.ദീർഘദൂര ബസ് സർവീസ്, ട്രെയിൻ , വ്യോമഗതാഗത സർവീസുകൾ അനുവദനീയം.ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ടാക്സി വാഹനങ്ങളും അനുവദിക്കും.

 

• തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറക്കില്ല.

ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.

• അവശ്യ സ്വഭാവമുള്ള കമ്പനികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർക്കും തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര അനുവദിക്കും

• 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും തുറക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.

•റേഷൻ കടകൾ സപ്ലൈകോ വിൽപന ശാലകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

•  അതിഥി തൊഴിലാളികൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.

•കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക ഉത്പാദന മേഖലയിലെ സംരംഭങ്ങളും വ്യവസായം ഉൾപ്പെടെയുള്ള
സംരംഭങ്ങളും പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.

•ആരാധനാലയങ്ങളിൽ രണ്ടു മീറ്റർ അകലം ഉറപ്പാക്കണം.

•ഷൂട്ടിംഗ് ജോലികൾ നിർത്തിവയ്ക്കണം.

English Summary: Intensive control from May 4 to 9; Action against violators
Published on: 03 May 2021, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now