News

മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ ജീ​വ​നും വി​ല​യു​ണ്ട്; കൊ​വി​ഡ് ബാ​ധി​ച്ച വീ​ടു​ക​ളി​ലെ പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ്

ksheera vikasana vakuppu

തി​രു​വി​ഴ ബീ​ച്ച് ക്ഷീ​ര​സം​ഘ​ത്തി​ലെ 2 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി 11 ഉ​രു​ക്ക​ളു​ടെ സം​ര​ക്ഷ​ണം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്തു

ആ​ല​പ്പു​ഴ : കോ​വി​ഡ് കാ​ല​ത്ത് എ​ല്ലാ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച് കൊ​ണ്ട് കോ​വി​ഡ് ബാ​ധി​ത​രു​ള്ള വീ​ടു​ക​ളി​ലെ പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും ഉ​റ​പ്പ് വ​രു​ത്തു​ക​യാ​ണ് ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ്. തി​രു​വി​ഴ ബീ​ച്ച് ക്ഷീ​ര​സം​ഘ​ത്തി​ലെ 2 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി 11 ഉ​രു​ക്ക​ളു​ടെ സം​ര​ക്ഷ​ണം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്തു. Conservation of 11 Cows from two houses for Dairy Development It's under the leadership of Diary development department
2 ക്ഷീ​ര ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ ക്ഷീ​ര ക​ർ​ഷ​ക​ൻ വി​ബി​ൻ ഈ ​വീ​ടു​ക​ളി​ലെ പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി. എ​ന്നാ​ൽ പ​ശു​ക്ക​ളെ വീ​ടു​ക​ളി​ൽ നി​ന്നും മാ​റ്റു​ന്ന​തി​ന് ആ​രും സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ സി​നി​മോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ണി​ക്കു​ട്ടി, ക്ഷീ​ര ക​ർ​ഷ​ക​നാ​യ വി​നോ​ദ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ബി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ​ശു​ക്ക​ളെ മാ​റ്റു​ക​യാ​യി​രു​ന്നു. 

cow

ഓ​രോ മി​ണ്ട​പ്രാ​ണി​ക​ളു​ടെ ജീ​വ​നും വി​ല​പ്പെ​ട്ട​താണ്

മൂ​ന്നു ത​വ​ണ​യാ​യി​ട്ടാ​ണ് ഒ​രു വീ​ട്ടി​ലെ എ​ല്ലാ പ​ശു​ക്ക​ളെ​യും, മ​റ്റ്‌ വീ​ട്ടി​ലെ ക​റ​വ പ​ശു​വി​നെ​യും കു​ഞ്ഞി​നേ​യും ഇ​വി​ടേ​ക്ക് എ​ത്തി​ച്ച​ത്. തി​രു​വി​ഴ ബീ​ച്ച് സം​ഘം വ​ഴി ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ൽ നി​ന്നും ഈ ​പ​ശു​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കാ​ലി​തീ​റ്റ​യും ന​ൽ​കി​യി​ട്ടു​ണ്ട്.


കോ​വി​ഡ് കാ​ല​ത്ത് മ​നു​ഷ്യ​രു​ടെ ജീ​വ​ൻ എ​ന്ന പോ​ലെ ഓ​രോ മി​ണ്ട​പ്രാ​ണി​ക​ളു​ടെ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്നും, ക​ർ​ഷ​ക​ർ ഇ​ത്ത​രം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്താ​നും പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​നും ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ത​യ്യാ​റാ​ണെ​ന്നും ജി​ല്ല ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നു​പ​മ പ​റ​ഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വൻതോതിൽ കാർഷിക സബ്സിഡികളുമായി സുഭിക്ഷ കേരളം

#Dairy development department#farmer#Kerala#FTB#Agriculture


English Summary: Dairy Development Department takes care of cows in Kovid affected households-kjabsep15

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine