Updated on: 4 December, 2020 11:18 PM IST
കേരളത്തിൽ ഇനിമുതൽ മൂന്നുവർഷം വരെ ലൈസൻസിന്റെ ചട്ടക്കൂട് ഇല്ലാതെ സംരംഭം തുടങ്ങാൻ ഉപകാരപ്പെടുന്ന നിയമസഭാ ബില്ല് പാസായി എന്നും അതോടൊപ്പം കിൻഫ്രയുടെ കീഴിൽ കോഴിക്കോടും കണ്ണൂരും ഏകദേശം 100 ഏക്കർ വരുന്ന നാളികേര പാർക്ക് ആരംഭിക്കാൻ പോകുന്നുവെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ കോഴിക്കോട് നടന്ന അന്താരാഷ്ട്ര നാളികേര പ്രദർശന സമ്മേളനത്തിൽ  സമാപനചടങ്ങിൽ പറഞ്ഞു. നാളികേരം ആയി ബന്ധപ്പെട്ട് കേരളത്തിലെ ആദ്യത്തെ സംരംഭമാണ് ഇതെന്നും അതിനാൽ ഈ അന്താരാഷ്ട്ര സമ്മേളനം കേരളത്തിലെ നാളികേര സംരംഭകർക്ക് ഒരു പുതു ഊർജ്ജം പകരുന്നതാണെന്നും അഭിപ്രായപ്പെട്ടു

കേരളത്തിൽ ഇനിമുതൽ മൂന്നുവർഷം വരെ ലൈസൻസിന്റെ ചട്ടക്കൂട് ഇല്ലാതെ സംരംഭം തുടങ്ങാൻ ഉപകാരപ്പെടുന്ന നിയമസഭാ ബില്ല് പാസായി എന്നും അതോടൊപ്പം കിൻഫ്രയുടെ കീഴിൽ കോഴിക്കോടും കണ്ണൂരും ഏകദേശം 100 ഏക്കർ വരുന്ന നാളികേര പാർക്ക് ആരംഭിക്കാൻ പോകുന്നുവെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ കോഴിക്കോട് നടന്ന അന്താരാഷ്ട്ര നാളികേര പ്രദർശന സമ്മേളനത്തിൽ  സമാപനചടങ്ങിൽ പറഞ്ഞു.
നാളികേരം ആയി ബന്ധപ്പെട്ട് കേരളത്തിലെ ആദ്യത്തെ സംരംഭമാണ് ഇതെന്നും അതിനാൽ ഈ അന്താരാഷ്ട്ര സമ്മേളനം കേരളത്തിലെ നാളികേര സംരംഭകർക്ക് ഒരു പുതു ഊർജ്ജം പകരുന്നതാണെന്നും അഭിപ്രായപ്പെട്ടു

അന്താരാഷ്ട്ര നാളികേര പ്രദർശനവും സമ്മേളനവും വിജയകരമായി അവസാനിച്ചു. ഈ സമ്മേളനം നൂറ് കണക്കിന് പ്രതിനിധികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അക്കാദമിക്ക് പണ്ഡിതർ ,ഗവേഷകർ, ശാസ്ത്രജ്ഞർ, കർഷകർ, നയരൂപീകരണ കർത്താക്കൾ, സംരംഭകർ കർഷക ഉത്പാദന സംഘടനകളുടെ പ്രതിനിധികൾ, വാണിജ്യ വ്യവസായ സംഘടനകളുടെ പ്രതിനിധികൾ ,വനിതാ സംഘടനകളുടെ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ അതിൽ ഉൾപ്പെടുന്നു

ശാസ്ത്രസാങ്കേതിക ഉൽപാദനം, മൂല്യ വർദ്ധനവ് തുടങ്ങിയ 8 സെക്ഷനുകളിൽ അവർ പങ്കെടുക്കുകയുണ്ടായി. നാളികേരം ഉൽപ്പാദിപ്പിക്കുന്ന 9 രാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പ്രദർശനത്തിൽ എഴുപതിലധികം സ്റ്റാളുകളും ഉണ്ടായിരുന്നു. ആയിരക്കണക്കിന് പേർ എക്സ്പോ സന്ദർശിച്ചു . ഉൽപാദന മൂല്യവർധന  സാധ്യതകളെക്കുറിച്ച് പുതിയ അറിവുകൾ പങ്കിട്ടു. ഇൻറർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ യൂറോണ് സലൂംമും ഇതിൽ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാളികേര വികസന ബോർഡിൽ നിന്നും ചെയർപേഴ്സൺ ശ്രീമതി  ജയലക്ഷ്മി ഐഎഎസ് , മുതിർന്ന ഉദ്യോഗസ്ഥരും പരിപാടികളിൽ സജീവമായി പങ്കെടുത്തു
നിരവധി സംരംഭകർ കേരളത്തിലെ നാളികേര അധിഷ്ഠിത വ്യവസായത്തിൽ പുതിയതായി നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചു
ഇവിടെ നടന്ന ദേശീയ കോക്കനട്ട് ചലഞ്ചിൽ നിന്നുള്ള മികച്ച സ്റ്റാർട്ട് ഭാഷകൾക്ക് മൂന്ന് അവാർഡുകൾ സമ്മാനിച്ചു. അതിൽ ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികൾക്കാണ് അവരുടെ നൂതന ആശയത്തിന് ഒന്നാം സമ്മാനം ലഭിച്ചത് .

പ്രതിമാസം 15000 ലിറ്റർ വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിനായി തെലുങ്കാന സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഓയിൽ സീഡ് ഗ്ലോബൽ ഫെഡറേഷനും ആയി ധാരണാപത്രം ഒപ്പിടാൻ അഞ്ചരക്കണ്ടി ഫാർമേഴ്സ് കോപ്പറേറ്റീവ് കഴിഞ്ഞു.
സമാപനചടങ്ങിൽ കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ആർ രാമകുമാർ ,ഡോ. ജയൻ ജോസ് തോമസ്, വൈസ് ചെയർപേഴ്സൺ ഡോ. വി കെ രാമചന്ദ്രൻ , സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ സജി ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

  • നാളീകേര മേളയിൽ പ്രദർശനത്തിന് ഉണ്ടായിരുന്ന ഉത്പന്നങ്ങൾ

English Summary: International coconut exibition and conference - Kozikode
Published on: 04 November 2019, 05:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now