Updated on: 22 January, 2022 6:30 AM IST
IOCL Recruitment 2022: Apply for 626 technical & Non-technical Apprentice posts

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ അറുനൂറിൽപ്പരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റീസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

നിശ്ചിത യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ iocl.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.  എഴുത്ത് പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി ആദ്യ ആഴ്ച്ചയിൽ എഴുത്ത് പരീക്ഷ നടത്താനാണ് സാധ്യത. ഓൺലൈൻ രജിസ്ട്രേഷൻ ഇതിനകം തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.

ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിൽ നിയമനം

അവസാന തീയതി

ജനുവരി 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിലവിലെ വിജ്ഞാപനം പ്രകാരം അപ്രിന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ ഫെബ്രുവരി 6ന് നടക്കും. ഇവർക്കായുള്ള അഡ്മിറ്റ് കാർഡ് ഫെബ്രുവരി 2ന് വെബ്സൈറ്റിൽ ലഭ്യമാക്കും.

ഒഴിവുകൾ

ജനറൽ വിഭാഗം- 317 ഒഴിവുകൾ

ഇ.ഡബ്ള്യൂ.എസ്- 47 ഒഴിവുകൾ

പട്ടിക ജാതി- 109 ഒഴിവുകൾ

പട്ടിക വർഗം- 17 ഒഴിവുകൾ

ഒ.ബി.സി (നോൺ ക്രീമി ലെയർ)- 136 ഒഴിവുകൾ

ഭിന്നശേഷിക്കാർ- 25 ഒഴിവുകൾ

എന്നിങ്ങനെ ആകെ 626 ഒഴിവുകളാണുള്ളത്.

ഇന്ത്യൻ നേവിയിലെ 76 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ഒരു അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസാവുകയും നിശ്ചിത ട്രേഡിൽ ഐ.ടി.ഐ കഴിഞ്ഞവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ബി.ഇ, ബി.ടെക്, എം.സി.എ, എൽ.എൽ.ബി തുടങ്ങിയ ഉയർന്ന യോഗ്യതകൾ പരിഗണിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

പ്രായപരിധി

18 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 2021 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമ പ്രകാരമുള്ള ഇളവ് ലഭിക്കും.

English Summary: IOCL Recruitment 2022: Apply for 626 technical & Non-technical Apprentice posts
Published on: 21 January 2022, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now