1. News

ഇന്ത്യൻ നേവിയിലെ 76 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എജ്യൂക്കേഷൻ ബ്രാഞ്ച്, എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്, എസ്.എസ്.സി എക്സിക്യൂട്ടീവ് ബ്രാഞ്ച് എസ്.എസ്.സി എന്നീ തസ്തികകളിലായി 76 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിശ്ചിത യോഗ്യത നേടിയവർക്ക് ഇന്ത്യൻ നേവിയുടെ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.

Meera Sandeep
Indian Navy Recruitment 2022: Apply for various posts
Indian Navy Recruitment 2022: Apply for various posts

ഇന്ത്യൻ നേവിയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  എജ്യൂക്കേഷൻ ബ്രാഞ്ച്, എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്, എസ്.എസ്.സി എക്സിക്യൂട്ടീവ് ബ്രാഞ്ച് എസ്.എസ്.സി എന്നീ തസ്തികകളിലായി 76 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  നിശ്ചിത യോഗ്യത നേടിയവർക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://joinindiannavy.gov.in സന്ദർശിച്ച് അപേക്ഷിക്കാം.

ബിരുദതലത്തിലുള്ള ജോലിയിൽ പ്രവേശിക്കാനായുള്ള എസ്.എസ്.സി കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി

ഫെബ്രുവരി 10 ആണ് എസ്.എസ്.സി ഐ.ടി എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. 10+2 ബി.ടെക് തസ്തികകളിലേക്ക് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

എജ്യൂക്കേഷൻ ബ്രാഞ്ച്- 5 ഒഴിവുകൾ

എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്- 30 ഒഴിവുകൾ

എസ്.എസ്.സി എക്സിക്യൂട്ടീവ് ബ്രാഞ്ച് എസ്.എസ്.സി - 50 ഒഴിവുകൾ

എന്നിങ്ങനെ ആകെ 76 ഒഴിവുകളുണ്ട്.

കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്, ജി.ഐ.എസ് എക്‌സ്പർട്ട്, ഐറ്റി മാനേജർ, എന്നി തസ്തികകളിൽ ഒഴിവുകൾ

പ്രായപരിധി

10+2 ബി.ടെക്- 2003 ജനുവരി 2നും 2005 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം

എസ്.എസ്.സി ഐ.ടി എക്സിക്യൂട്ടീവ്- 1997 ജൂലൈ 2നും 2003 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

10+2 ബി.ടെക്- പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ജയിച്ചവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കും കുറഞ്ഞത് 70 ശതമാനം മാർക്കു വേണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കുകയും വേണം.

എസ്.എസ്.സി ഐ.ടി എക്സിക്യൂട്ടീവ്- പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാവണം. എം.എസ്.സി/ ബി.ഇ/ ബി.ടെക്/ എം.ടെക്/ എം.സി.എ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

English Summary: Indian Navy Recruitment 2022: Apply for various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds