ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ (ITBP) വിവിധ തസ്‌തികകളിലായി 287 ഒഴിവുകൾ. കോൺസ്റ്റബിൾ, ട്രേഡ്സ്മാൻ എന്നി തസ്‌തികകളിലെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.recruitment.itbpolice.nic.in ൽ അപേക്ഷകൾ ഓൺലൈനായി അയക്കാവുന്നതാണ്. ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/12/2022)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 22വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ശമ്പളം
പേ സ്കെയിൽ–ലെവൽ 3 - 21,700–69,100 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ ഡെപ്യൂട്ടേഷന്‍ നിയമനം
തസ്‌തിക: കോൺസ്റ്റബിൾ (ടെയ്‌ലർ, ഗാർഡ്നർ, കോബ്ലർ):
യോഗ്യത: പത്താം ക്ലാസ്, 2 വർഷ പരിചയം അല്ലെങ്കിൽ ഒരു വർഷ ഐടിഐ/വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 2 വർഷ ഐടിഐ ഡിപ്ലോമ
പ്രായം: വയസ്സ് 18 നും 23 നും ഇടയിലായിരിക്കണം
ബന്ധപ്പെട്ട വാർത്തകൾ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡൽഹിയിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
തസ്‌തിക: കോൺസ്റ്റബിൾ (സഫായ് കരംചാരി, വാഷർമാൻ, ബാർബർ)
യോഗ്യത: പത്താം ക്ലാസ്
പ്രായം: വയസ്സ് 18 നും 25 നും ഇടയിലായിരിക്കണം
അപേക്ഷാ ഫീസ്: 100 രൂപ.