Updated on: 23 July, 2022 12:08 PM IST
ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022: ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് നേടി മഹീന്ദ്രയും മാസി ഫെർഗൂസണും

ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022 പ്രഖ്യാപിച്ചു. മഹീന്ദ്ര 575 DI XP പ്ലസും മാസി ഫെർഗൂസൺ 246 ഇന്ത്യയിലെ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് നേടി. മികച്ച ട്രാക്ടർ നിർമാതാവിനുള്ള അവാർഡ് മഹീന്ദ്രയും സ്വരാജും ചേർന്നാണ് നേടിയത്. സൊണാലിക ബാഗ്ബാൻ RX32 ഓർച്ചാർഡ് ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് നേടിയപ്പോൾ Eicher 557 വാണിജ്യ അടിസ്ഥാനത്തിലുള്ള മികച്ച ട്രാക്ടറിനുള്ള അവാർഡ് നേടി. ക്യുബോട്ട MU 5502 മികച്ച ട്രാക്ടർ ഡിസൈനുള്ള അവാർഡും ക്ലാസിക് ട്രാക്ടർ ഓഫ് ദി ഇയറായി സൊണാലിക സിക്കന്ദർ DI 740 അവാർഡ് നേടി.

ഡൽഹിയിലെ പുൾമാൻ എയ്റോസിറ്റി ഹോട്ടലിലാണ് അവാർഡ് ദാനം നടക്കുന്നത്. പരിപാടിയിൽ അഗ്രി മീഡിയ എക്സ്ക്ലൂസീവ് പാർടണറാണ് കൃഷി ജാഗരൺ. 2019ൽ ഡൽഹിയിൽ ട്രാക്ടർ ജംഗ്ഷൻ തുടക്കം കുറിച്ച ITOTY (ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ) അവാർഡിന്റെ മൂന്നാം പതിപ്പാണിത്.

ട്രാക്ടർ ജംഗ്ഷന്റെ സ്ഥാപകനായ രജത് ഗുപ്തയാണ് 'ട്രാക്ടർ നിർമാതാക്കളുടെ നൂതന ആശയങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും പ്രചോദനം നൽകുക' എന്ന ആശയം മുന്നോട്ട് വച്ചത്. ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് ടുഡേ, കൃഷി ജാഗരൺ, അഗ്രികൾച്ചർ പോസ്റ്റ്, ജാഗരൺ എന്നിവരും പരിപാടിയിലെ മാധ്യമ പങ്കാളികളാണ്. ട്രാക്ടർ വ്യവസായ രംഗത്തെ വിദഗ്ധരാണ് ITOTY ട്രാക്ടർ അവാർഡ് ജേതാക്കളെ നിർണയിച്ചത്. വോട്ടിങ്ങിലൂടെയാണ് ട്രാക്ടർ നിർമാണ രംഗത്തെ പ്രതിഭകളെ കണ്ടെത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022: വിജയികളെ പ്രഖ്യാപിക്കുന്നു

ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022 ഉദ്ഘാടനം

ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022: പാനൽ അംഗങ്ങൾ

  • എൽ.പി ഗീത് (ICAR - CIAE ഭോപ്പാൽ സൂപ്പർ ആന്യുവേറ്റഡ് സയന്റിസ്റ്റ്)
  • അരിന്ദം മൗലിക്ക് (ട്രാക്ടർ & ഓട്ടോമൊബൈൽ വ്യവസായം - 38 വർഷത്തെ പരിചയം)
  • യാഷ് ജഠ് (മൈ കിസാൻ ദോസ്ത് യൂട്യൂബ് ചാനൽ)
  • പി.കെ വർമ (ഫാം മെഷിനറി, വൈദ്യുതി - 40 വർഷത്തെ പരിചയം)
  • ഹേമന്ത് ജോഷി (ഫാം മെഷിനറി - 32 വർഷം)
  • ആശിഷ് ഭരദ്വാജ് (ഇന്ത്യൻ ട്രാക്ടർ എംഎൻസി - 20 വർഷത്തെ പരിചയം)
  • സി.ആർ മേത്ത ( ഐസിഎആർ - സിഐഎഇ, ഭോപ്പാൽ - 29 വർഷം)
  • പോൾ രാജ് (ട്രാക്ടർ വ്യവസായം - 40 വർഷത്തെ പരിചയം)

 

കൃഷി ജാഗരൺ പ്രതിനിധികൾ

  • എം.സി ഡൊമനിക് ( കൃഷി ജാഗരൺ സ്ഥാപകൻ & എഡിറ്റർ ഇൻ ചീഫ്)
  • പി.എസ് സൈനി (സീനിയർ വൈസ് പ്രസിഡന്റ് - കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് & പിആർ)
  • മൃദുൽ ഉപ്രേദി (ജിഎം-സ്പെഷ്യൽ ഇനിഷ്യേറ്റീവ്)
  • പങ്കജ് ഖന്ന (സീനിയർ കണ്ടന്റ് മാനേജർ)
  • ശ്രുതി ശുക്ല (പ്രൊഡക്ഷൻ അസിസ്റ്റന്റ്)
  • ആശിഷ് ഗോർ (വീഡിയോ ഗ്രാഫർ)

 

പ്രധാന അവാർഡുകൾ

  • ട്രാക്ടർ അവാർഡ്
  • ഫാം മെഷിനറി അവാർഡ്

 

മികച്ച HP ട്രാക്ടർ നാമനിർദേശ വിഭാഗങ്ങളും വിജയികളും 

20 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - വിഎസ്ടി 171

21-30 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - ക്യാപ്റ്റൻ 283 4wd

31-40 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - സ്വരാജ് 735 fe

41-45 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - ക്യുബോട്ട mu 4501

46-50 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - ന്യൂ ഹൊള്ളാന്റ് 3602 allroinder പ്ലസ് 

51-60 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - പവർട്രാക്ക് യൂറോ 55 പവർഹൗസ്

60 എച്ച്പിക്ക് മുകളിലുള്ള മികച്ച ട്രാക്ടർ - മഹീന്ദ്ര നോവോ 755 ഡി.ഐ

 

20 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - വിഎസ്ടി 171
ജൂറി അംഗങ്ങൾ ചർച്ച ചെയ്യുന്നു

ജൂറി അംഗങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ

? ഒരു കാർഷിക യന്ത്രവൽകൃത രാജ്യമാകുന്നതിൽ നിന്ന് ഇന്ത്യയെ തടയുന്നത് എന്ത്

? കാർഷിക യന്ത്രങ്ങളിലും പരിഹാരങ്ങളിലും ഉയർന്നുവരുന്ന ഉപഭോക്തൃ പ്രതീക്ഷകൾ

? അടുത്ത അഞ്ച് വർഷത്തിനുള്ളിലെ കാർഷിക യന്ത്രവൽക്കരണ ട്രെൻഡ് എന്ത്

 

നൂതന സാങ്കേതിക വിദ്യകളെ കുറിച്ചും കാർഷിക ഉപകരണങ്ങളെക്കുറിച്ചും കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് അവാർഡ് ദാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ITOTY-യുടെയും ട്രാക്ടർ ജംഗ്ഷന്റെയും സ്ഥാപകൻ രജത് ഗുപ്ത പറഞ്ഞു.

"സിയാറ്റിന്റെ മികച്ച ഉൽപന്നങ്ങളിലൂടെ കർഷകരുടെ  ഉൽപാദന ക്ഷമത വർധിപ്പിക്കാൻ ഞങ്ങൾ നിരന്തരമായി പരിശ്രമിക്കുന്നുണ്ട്. ITOTY അവാർഡ് ദാനത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഞങ്ങളെ പോലെ എല്ലാ കമ്പനികൾക്കും ഇത്തരം പങ്കാളിത്തം പ്രോത്സാഹനം നൽകുന്നു. വ്യവസായ വിദഗ്ധരും ഉപഭോക്താക്കളും ചേർന്ന് തിരഞ്ഞെടുത്ത വിജയികൾ കാർഷിക രംഗത്ത് പുരോഗതി കൈവരിച്ചരാണ് എന്ന കാര്യത്തിൽ സംശയമില്ല", സിയാറ്റ് സ്പെഷ്യാലിറ്റി ചീഫ് എക്സിക്യൂട്ടീവ് അമിത് തോലാനി പറഞ്ഞു.

31-40 എച്ച്പിയിലുള്ള മികച്ച ട്രാക്ടർ - സ്വരാജ് 735 fe

 

മികച്ച ട്രാക്ടർ നോമിനേഷൻ വിഭാഗങ്ങളും വിജയികളും

 

ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ - മഹീന്ദ്ര 575 DI XP പ്ലസ് & മാസി ഫെർഗൂസൺ 246

ഓർച്ചാർഡ് ട്രാക്ടർ ഓഫ് ദി ഇയർ - സൊണാലിക ബാഗ്ബാൻ RX32

ലോഞ്ച് ഓഫ് ദി ഇയർ - പവർട്രാക്ക് പവർഹൗസ് സീരീസ്

ഈ വർഷത്തെ മികച്ച ട്രാക്ടർ നിർമാതാവ് - മഹീന്ദ്ര & സ്വരാജ്

ക്ലാസിക് ട്രാക്ടർ ഓഫ് ദി ഇയർ - സൊണാലിക സിക്കന്ദർ DI 740

മികച്ച സുസ്ഥിര ട്രാക്ടർ - മാസി ഫെർഗൂസൺ 241 ഡൈനാട്രാക്ക്

മികച്ച ട്രാക്ടർ ഡിസൈൻ - ക്യുബോട്ട mu 5502

കൃഷിക്കുള്ള മികച്ച ട്രാക്ടർ - ഫാംട്രാക്ക് 60 പവർമാക്സ്

വാണിജ്യ അടിസ്ഥാനത്തിലുള്ള മികച്ച ട്രാക്ടർ - Eicher 557

ഈ വർഷത്തെ മികച്ച 4wd ട്രാക്ടർ - Deutz Agrolux 55 4wd & സോലിസ് 5015 4 Wd

ട്രാക്ടർ എക്സ്പോർട്ടർ ഓഫ് ദി ഇയർ - ഇന്റർനാഷണൽ ട്രാക്ടർ ലിമിറ്റഡ്

 

കൃഷിക്കുള്ള മികച്ച ട്രാക്ടർ നേടി ഫാംട്രാക്ക് 60 പവർമാക്സ്

മികച്ച ഫാം ഇംപ്ലിമെന്റ് നോമിനേഷൻ വിഭാഗങ്ങളും വിജയികളും

ഇംപ്ലിമെന്റ് ലോഞ്ച് ഓഫ് ദി ഇയർ - ലെംകെൻ മലൂർ 1/85 സബ്സോയിലർ

റോട്ടവേറ്റർ ഓഫ് ദി ഇയർ - മാഷിയോ ഗസ്പാർഡോ വിരാട് റോട്ടവേറ്റർ 

ഇംപ്ലിമെന്റ് നിർമാതാവ് ഓഫ് ദി ഇയർ - ദശ്മേഷ്

സ്മാർട്ട് ഫാം മെഷിനറി ഓഫ് ദി ഇയർ - ശക്തിമാൻ കോട്ടൺ പിക്കർ & കോഡ് ബൈ സ്വരാജ്

റിവേഴ്സബിൾ പ്ലോ ഓഫ് ദി ഇയർ - ലെംകെൻ ഒപാൽ 90E

സ്‌ട്രോ റീപ്പർ ഓഫ് ദി ഇയർ - ദശ്മേഷ് 517

പോസ്റ്റ് ഹാർവെസ്റ്റ് സൊല്യൂഷൻ ഓഫ് ദി ഇയർ - ന്യൂ ഹോളണ്ട് സ്ക്വയർ ബാലർ

സെൽഫ് പ്രൊപ്പൽഡ് മെഷിനറി ഓഫ് ദി ഇയർ - ശക്തിമാൻ കരിമ്പ് കൊയ്ത്ത് യന്ത്രം

പവർ ടില്ലർ ഓഫ് ദി ഇയർ - വിഎസ്ടി 165 DI

English Summary: ITOTY 2022: Announcing Indian Tractor of the Year Award 2022
Published on: 20 July 2022, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now