ന്യൂഡൽഹി: രാജ്യത്തെ മികച്ച ട്രാക്ടറുകളെയും ട്രാക്ടർ നിർമാണ കമ്പനികളെയും കണ്ടെത്തുന്ന ഇന്ത്യൻ ട്രാക്ടർ ഓഫ് ദ ഇയർ അവാർഡ് (ITOTY) 2023 വിജയികളെ പ്രഖ്യാപിച്ചു. ജൂലൈ 20ന് ന്യൂഡൽഹി ദ്വാരകയിലെ താജ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഗംഭീര ചടങ്ങിൽ വിജയികൾക്ക് അവാർഡ് നൽകി. 'കുബോട്ട എംയു 4501' (Kubota MU 4501) ഈ വർഷത്തെ മികച്ച ട്രാക്ടറായി തെരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ വാർത്തകൾ: ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022: മഹീന്ദ്രയും മാസി ഫെർഗൂസണും മികച്ച ട്രാക്ടർ അവാർഡ് നേടി
ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് (ITOTY) 2023 - വിജയികൾ
ഈ വർഷത്തെ മികച്ച ട്രാക്ടർ - കുബോട്ട എംയു 4501
ട്രാക്ടർ എക്‌സ്‌പോർട്ടർ ഓഫ് ദി ഇയർ - സൊണാലിക ഇന്റർനാഷണൽ ട്രാക്ടേഴ്‌സ് ലിമിറ്റഡ്
മികച്ച ട്രാക്ടർ നിർമ്മാണ കമ്പനി - മഹീന്ദ്ര ട്രാക്ടർ
Orchard ട്രാക്ടർ ഓഫ് ദി ഇയർ - കുബോട്ട B2441
2nd Orchard ട്രാക്ടർ ഓഫ് ദി ഇയർ - ഫോഴ്‌സ് Orchard 4X4
അഗ്രികൾച്ചർ ജേതാവിനുള്ള മികച്ച ട്രാക്ടർ - ന്യൂ ഹോളണ്ട് 3630 TX സൂപ്പർ പ്ലസ്
ട്രാക്ടർ ഓഫ് കൊമേഴ്ഷ്യൽ ആപ്ലിക്കേഷൻ ഓഫ് ദ് ഇയർ - മഹീന്ദ്ര അർജുൻ 555DI
ലോഞ്ച് ഓഫ് ദി ഇയർ ട്രാക്ടർ ജേതാവ് - Eicher Prima G3 Range of Tractors
മികച്ച ഡിസൈനിലുള്ള ട്രാക്ടർ - യാൻമാർ വൈഎം 348 എ 4ഡബ്ല്യുഡി
4WD (ഫോർ വീൽ ഡ്രൈവ്) ട്രാക്ടർ ഓഫ് ദി ഇയർ - Farmtrac 45 Ultramaxx
സുസ്ഥിര ട്രാക്ടർ ഓഫ് ദി ഇയർ - സ്വരാജ് 744 XT
ക്ലാസിക് ട്രാക്ടർ ഓഫ് ദി ഇയർ - മാസി ഫെർഗൂസൺ 1035 DI
നൂതന ട്രാക്ടർ ഫിനാൻസിങ് സൊല്യൂഷൻ ഓഫ് ദി ഇയർ - TVS ക്രെഡിറ്റ്
ഏറ്റവും സുസ്ഥിരമായ ട്രാക്ടർ ഫിനാൻസർ ജേതാവ് - മഹീന്ദ്ര ഫിനാൻസ്
മികച്ച ട്രാക്ടർ ഫിനാൻസർ ജേതാവ് - ചോലമണ്ഡലം ഫിനാൻസ്
അതിവേഗം വളരുന്ന ട്രാക്ടർ ഫിനാൻസർ അവാർഡ് ജേതാവ് - എസ്‌കെ ഫിനാൻസ്
ഏറ്റവും വിശ്വസനീയമായ ഫിനാൻസർ അവാർഡ് ജേതാവ് - HDFC
ITOTY 2023 എന്താണ്?
കാർഷിക യന്ത്രവൽക്കരണം വ്യാപിപ്പിക്കുക, ഉപകരണങ്ങൾ, ട്രാക്ടറുകൾ എന്നിവ ഉപയോഗിക്കാൻ കർഷകരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ITOTY 2023ലൂടെ ട്രാക്ടർ ജംഗ്ഷന്റെ സ്ഥാപകനായ രജത് ഗുപ്തയുടെ ലക്ഷ്യമിടുന്നത്. കർഷകർക്കിടയിൽ വലിയ വിശ്വാസം വളർത്തിയെടുത്ത ട്രാക്ടർ & ഇംപ്ലിമെന്റ് നിർമ്മാണ കമ്പനികളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നത് പ്രധാനമാണെന്ന് ട്രാക്ടർ ജംഗ്ഷൻ വിശ്വസിക്കുന്നു. 2019ലാണ് ITOTY 2023 ആരംഭിച്ചത്. ട്രാക്ടർ വ്യവസായ രംഗത്തെ വിദഗ്ധർ ഉൾപ്പെടെ പരിചയസമ്പന്നരായ നിരവധി പേർ അടങ്ങിയ ജൂറി പാനലാണ് രാജ്യത്തെ മികച്ച ട്രാക്ടറിനെ തെരഞ്ഞെടുത്തത്.
ട്രാക്ടർ ജംഗ്ഷൻ സ്ഥാപകനും സിഇഒയുമായ രജത് ഗുപ്ത അവാർഡ് നിശ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് 'Unlocking the Next Wave of Growth for Manufacturers and Financiers' എന്ന വിഷയത്തിൽ പാനൽ ചർച്ച നടത്തി. ഐസിഎആർ ഡയറക്ടർ ഡോ. സി.ആർ മേത്ത കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തെക്കുറിച്ച് സംസാരിച്ചു. എഫ്‌എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ വിവിധ ട്രാക്ടറുകളെക്കുറിച്ച് കുറച്ച് പ്രസംഗിച്ചു.